nctv news pudukkad

കുന്നംകുളത്ത് ബസുകൾ കൂട്ടിയിടിച്ചു; 15ഓളം പേർക്ക് പരുക്ക്

കുന്നംകുളം ഗേള്‍സ് ഹൈസ്‌കൂളിന് സമീപം പഴയ കോടതിപ്പടി സ്‌റ്റോപ്പിനടുത്ത് സ്വകാര്യ ബസിന് പുറകില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് അപകടം. 15 ഓളം പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച രാവിലെ 8.15 നായിരുന്നു അപകടം.

കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് പുറകില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു കയറുകയായിരുന്നു. പരുക്കേറ്റവരില്‍ അധികവും ബസ്സിന് പുറക് ഭാഗത്ത് ഇരുന്നവരാണ്. കെഎസ്ആര്‍ടിസി ബസ്സില്‍ ഉണ്ടായിരുന്നവര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *