nctv news pudukkad

മദ്യലഹരിയിൽ അക്രമം അഴിച്ചുവിട്ട് 21 കാരി; തടയാൻ ശ്രമിച്ച വനിതാ എ.എസ്.ഐയ്ക്ക് കടിയേറ്റു

തൃശൂർ ചാഴൂർ സ്വദേശി റഹ്മത്ത് (21) ആണ് പിടിയിലായത്. യുവതിയുടെ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരുക്കേറ്റു.

കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന റഹ്മത്ത് നടുറോഡിൽ വാഹനങ്ങൾ തടഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു. പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. എഎസ്ഐ കലയെ യുവതി കടിച്ചു പരുക്കേൽപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *