nctv news pudukkad

nctv news logo
nctv news logo

latest news

pudukad ksrtc

പുതുക്കാട് കെ.എസ്.ആര്‍.ടി.സി. മൊബിലിറ്റി ഹബിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രാരംഭ നടപടികള്‍ സ്വീകരിച്ചു വരുന്നതായി ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയില്‍ അറിയിച്ചു.

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പദ്ധതിക്ക് കിഫ്ബി ഫണ്ട് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പുമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. പുതുക്കാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയോട് ചേര്‍ന്നുള്ള 4 ഏക്കര്‍ സ്ഥലത്ത് അധുനികവത്കരണത്തിന്റെ ഭാഗമായി മൊബിലിറ്റി ഹബ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട  സാധ്യത പഠനം പൂര്‍ത്തിയായി.  തുടര്‍ന്ന് പദ്ധതി പ്രവര്‍ത്തനങ്ങള്‍ കെഎസ്ആര്‍ടിസി, ഐഎഫ്‌സിയുമായി ചേര്‍ന്ന് ആരംഭിക്കുന്നതിനുള്ള കരാറിന്റെ കരട് തയ്യാറായി വരുന്നതായും മന്ത്രി അറിയിച്ചു. വിജിഎഫ് വ്യവസ്ഥയില്‍ തുക ലഭ്യമാകുന്നമുറക്ക് മൊബിലിറ്റി ഹബിന്റെ പ്രവര്‍ത്തനം …

പുതുക്കാട് കെ.എസ്.ആര്‍.ടി.സി. മൊബിലിറ്റി ഹബിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രാരംഭ നടപടികള്‍ സ്വീകരിച്ചു വരുന്നതായി ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയില്‍ അറിയിച്ചു. Read More »

elephant

തോട്ടം തൊഴിലാളികള്‍ക്ക് പേടി സ്വപ്‌നമായി കാരിക്കടവില്‍ കാട്ടാനകള്‍. മറ്റത്തൂരിലെ  ചൊക്കന, കാരിക്കടവ് പ്രദേശങ്ങളില്‍ വിഹരിക്കുന്ന കാട്ടാനക്കൂട്ടങ്ങള്‍ തോട്ടം തൊഴിലാളികള്‍ക്കും ആദിവാസി കുടുംബങ്ങള്‍ക്കും ഭീഷണിയാകുന്നു.

ഇരുപതോളം കാട്ടാനകളാണ് റബര്‍ തോട്ടത്തിലും  റോഡരികിലുമായി തമ്പടിച്ചിട്ടുള്ളത്. ആനക്കുട്ടികളും ഇവയുടെ കൂട്ടത്തിലുണ്ട്. രാപകല്‍ ഭേദമില്ലാതെയാണ് ചൊക്കന കാരിക്കടവ്  മേഖലയില്‍ കാട്ടാനകള്‍ വിഹരിക്കുന്നത്.  ചൊക്കനയില്‍ നിന്ന് കാരിക്കടവ് ആദിവാസി കോളനിയിലേക്കു പോകുന്ന റോഡില്‍ പതിവായി ആനക്കൂട്ടത്തെ കാണുന്നുണ്ട്്.  ഹാരിസണ്‍ ലിമിറ്റഡിന്റെ റബര്‍ തോട്ടങ്ങളിലും ആനകളെ സ്ഥിരമായി  കാണാം. ഒരു മാസം പോലും പ്രായം തികയാത്ത കുട്ടിയാനയേയും കൊണ്ടാണ് കാട്ടാനക്കൂട്ടം മേഖലയില്‍ വിഹരിക്കുന്നത്. ഹാരിസണ്‍ റബര്‍ എസ്‌റ്റേറ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികളും  കാരിക്കടവ് കോളനിയിലെ ആദിവാസികളും ഭയന്നാണ് റോഡിലൂടെ സഞ്ചരിക്കുന്നത്. …

തോട്ടം തൊഴിലാളികള്‍ക്ക് പേടി സ്വപ്‌നമായി കാരിക്കടവില്‍ കാട്ടാനകള്‍. മറ്റത്തൂരിലെ  ചൊക്കന, കാരിക്കടവ് പ്രദേശങ്ങളില്‍ വിഹരിക്കുന്ന കാട്ടാനക്കൂട്ടങ്ങള്‍ തോട്ടം തൊഴിലാളികള്‍ക്കും ആദിവാസി കുടുംബങ്ങള്‍ക്കും ഭീഷണിയാകുന്നു. Read More »

mupliyam robbery

മുപ്ലിയത്ത് പൂട്ടിയിട്ട വീട്ടില്‍ നിന്ന് 10 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ തമിഴ്‌നാട് സ്വദേശികളായ യുവാവിനെയും യുവതിയെയും വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. 

 തിരുച്ചിറപ്പിള്ളി സ്വദേശി 19 വയസുള്ള നന്ദ, കോയമ്പത്തൂര്‍ സ്വദേശി 18 വയസുള്ള അനുപിയ എന്നിവരാണ് പിടിയിലായത്. കൊടകര ശാന്തിനഗറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ആക്രി കച്ചവടം നടത്തിവന്നിരുന്ന ഇവര്‍ പണം നല്‍കാന്‍ സഹായഭ്യര്‍ത്ഥകളും നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.  മുപ്ലിയം മഠപ്പിള്ളിക്കാവ് അമ്പലത്തിന് സമീപം ചുള്ളിപ്പറമ്പില്‍ വിഷ്ണുദാസിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിനകത്തെ അലമാരിയില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. 

THOOPAKAVU CHIRA

പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ നവീകരിക്കുന്ന കൊളത്തൂര്‍ തൂപ്പങ്കാവ് ചിറയുടെ നിര്‍മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു.

പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലത ചന്ദ്രന്‍ മുഖ്യഥിതിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ഷൈലജ, ബ്ലോക്ക് പഞ്ചായത്തംഗം കവിത സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. നഗരസഞ്ചയ പദ്ധതി പ്രകാരം അനുവദിച്ച 40 ലക്ഷം രൂപ വിനിയോഗിച്ചാണ് ചിറ നവീകരിക്കുന്നത്.

aituc pudukad

എഐടിയുസി 42-ാം ദേശീയ സമ്മേളനത്തിനു മുന്നോടിയായി പുതുക്കാട് മണ്ഡലം കണ്‍വെന്‍ഷന്‍ എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.കെ സുധീഷ് ഉദ്ഘാടനം ചെയ്തു.

സിപിഐ പുതുക്കാട് മണ്ഡലം സെക്രട്ടറി പി.കെ. ശേഖരന്‍ അധ്യക്ഷത വഹിച്ചു. എഐടിയുസി മണ്ഡലം സെക്രട്ടറി സി.യു. പ്രിയന്‍, സിപിഐ ജില്ലാ കമ്മറ്റി അംഗം കെ.എം. ചന്ദ്രന്‍, കേരള പ്ലാന്റേഷന്‍ ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ. ജോയ്, ബികെഎംയു മണ്ഡലം സെക്രടറി പി.എം. നിക്‌സന്‍, കെ.. മണിലാല്‍, സുനന്ദ ശശി എന്നിവര്‍ പ്രസംഗിച്ചു.

diary farmers trikur

തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ ക്ഷീരകര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2022-23 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയായ വനിതാ ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്സിഡി എന്ന പദ്ധതി തുടങ്ങി.

പദ്ധതിയുടെ ഉദ്ഘാടനം തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ നിര്‍വ്വഹിച്ചു. തൃക്കൂര്‍ ക്ഷീര വ്യവസായ സഹകരണ സംഘം പ്രസിഡന്റ് സി.വി. ഷംസുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പോള്‍സണ്‍ തെക്കുപീടിക, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിഷ ഡേവീസ്, പഞ്ചായത്ത് അംഗങ്ങളായ ഷീബ നിഗേഷ്, ഗിഫ്റ്റി ഡെയ്സണ്‍, അജീഷ് മുരിയാടന്‍, വെറ്ററിനറി ഡോക്ടര്‍ അരുണ്‍ റാഫേല്‍, ക്ഷീര കര്‍ഷക പ്രതിനിധി മുകുന്ദന്‍ പ്ലാപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. പ്രതിമാസം 2 ചാക്ക് കാലിതീറ്റ വാങ്ങുന്ന കര്‍ഷകര്‍ക്ക് …

തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ ക്ഷീരകര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2022-23 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയായ വനിതാ ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്സിഡി എന്ന പദ്ധതി തുടങ്ങി. Read More »

intuc pudukad

വിലക്കയറ്റത്തിനെതിരെ ഐഎന്‍ടിയുസി പുതുക്കാട് പ്രതിഷേധ ജ്വാലയും ധര്‍ണയും നടത്തി.

അതിരൂക്ഷ വിലക്കയറ്റത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടുമ്പോഴും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മൗനംഭജിക്കുകയാണെന്നാരോപിച്ച് ഐഎന്‍ടിയുസി പുതുക്കാട് പ്രതിഷേധ ജ്വാലയും ധര്‍ണയും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് സോമന്‍ മുത്രത്തിക്കര ഉദ്ഘാടനം ചെയ്തു. കെ.എല്‍. ജെയ്‌സണ്‍ അധ്യക്ഷനായി. ഡിസിസി സെക്രട്ടറി സെബി കൊടിയന്‍, സി.വി. ഷംസുദ്ദീന്‍, പോള്‍സണ്‍ തെക്കുംപീടിക, സിജു ആന്റണി, ഷാഫി കല്ലുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രകടനത്തിന് ലിന്‍സന്‍ പല്ലന്‍, ജയന്‍ കോനിക്കര, വിത്സണ്‍ വല്ലച്ചിറ, സുന്ദര്‍ അളഗപ്പ, ഷാഹിര്‍ വരന്തരപ്പിള്ളി, സിന്റോ ആന്റണി, മനോജ് സുന്ദര്‍, സിജോ പുന്നക്കര …

വിലക്കയറ്റത്തിനെതിരെ ഐഎന്‍ടിയുസി പുതുക്കാട് പ്രതിഷേധ ജ്വാലയും ധര്‍ണയും നടത്തി. Read More »

ഇന്ത്യയിലെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ പ്രവേശന നിരക്ക് കേരളത്തിലേതാണ് എന്ന് മന്ത്രി എം.ബി. രാജേഷ്.

 ജനകീയാസൂത്രണ പ്രസ്ഥാനത്തില്‍ ഇനിയുള്ള ഊന്നല്‍ കൃഷിയും വ്യവസായവും ശക്തിപ്പെടുത്തുക എന്നതാണെന്നും മന്ത്രി പറഞ്ഞു. കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും ബാടലായിരുന്നു ജനകീയസൂത്രണം എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആസൂത്രണം ഇനി ആവശ്യമില്ല എന്ന് കേന്ദ്ര ഭരണകൂടം പറയുകയും ആസൂത്രണത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്തപ്പോഴും കേരളം ആസൂത്രണത്തെ ശക്തിപ്പെടുത്തുകയായിരുന്നു എന്നും മന്ത്രി പറഞ്ഞു. കര്‍ഷക സംഘം ദേശീയ സമ്മേളനത്തിന് മുന്നോടിയായി കൊടകര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ നന്തിക്കരയില്‍ ജനകീയസൂത്രണവും ഉത്പാദന മേഖലയും പുതിയ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍  സംഘടിപ്പിച്ച സെമിനാര്‍ …

ഇന്ത്യയിലെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ പ്രവേശന നിരക്ക് കേരളത്തിലേതാണ് എന്ന് മന്ത്രി എം.ബി. രാജേഷ്. Read More »

mattathur crimitorium.j

മറ്റത്തൂര്‍ പഞ്ചായത്തിലെ ആധുനിക ക്രിമറ്റോറിയത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍

13-ാം വാര്‍ഡ് മാങ്കുറ്റിപ്പാടത്ത് 50 വര്‍ഷത്തിലേറെയായി പൊതുശ്മശാനമായി ഉപയോഗിക്കുന്ന ഭൂമിയിലാണ് ക്രിമറ്റോറിയം നിര്‍മ്മിക്കുന്നത്. പഞ്ചായത്തിന്റെ 2018-19,  2021-22  വര്‍ഷങ്ങളിലെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി 75 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം. 50 സെന്റ് വരുന്ന സ്ഥലത്ത് ഓഫീസ് റൂം, ശുചിമുറി, മതപരമായ സംസ്‌കാര ചടങ്ങുകള്‍ നടത്താനുള്ള ഇടം, പോര്‍ച്ച് തുടങ്ങിയ സൗകര്യങ്ങളോടെ 2000 ചതുരശ്ര വിസ്തൃതിയിലാണ് ക്രിമറ്റോറിയം ഒരുക്കുന്നത്. കോസ്റ്റ് ഫോര്‍ഡിനാണ് സിവില്‍ പ്രവൃത്തികളുടെ നിര്‍മ്മാണ ചുമതല. കൊടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആദ്യത്തെ ക്രിമറ്റോറിയമാണിത്. 2018ല്‍ …

മറ്റത്തൂര്‍ പഞ്ചായത്തിലെ ആധുനിക ക്രിമറ്റോറിയത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍ Read More »

kanakamala

കനകമല കുരിശുമുടിയിലേക്കുള്ള വഴിയില്‍ വിശ്വാസികള്‍ക്കായി പ്രാരംഭ പ്രാര്‍ത്ഥന സ്ഥലം സജ്ജമാക്കി.

കുരിശുമുടി കയറാനെത്തുന്ന വിശ്വാസികള്‍ അടിവാരം പള്ളിയില്‍ പ്രാരംഭ പ്രാര്‍ഥന നടത്തി ശേഷമാണ് നേരത്തെ മലകയറിയിരുന്നത്.  കുരിശുമുടിയിലേക്കുള്ള ശ്ലീവാപാതയില്‍ ഒന്നാം സ്ഥലത്തിനു തൊട്ടുമുമ്പായാണ് ഇപ്പോള്‍ പ്രാരംഭപ്രാര്‍ഥനക്കുള്ള സ്ഥലം ഒരുക്കിയിട്ടുള്ളത്. കനകമല ഇടവകയില്‍ ഡീക്കനായി ശുശ്രൂഷ ചെയ്തിരുന്ന പ്രവീണ്‍ പുത്തന്‍പുരയിലാണ് പുതിയ പ്രാര്‍ഥന സ്ഥലത്ത് യേശു ഗദ്‌സെമന്‍ തോട്ടത്തില്‍ പ്രാര്‍ത്ഥന നിരതനായിരിക്കുന്ന രൂപം സിമന്റില്‍  നിര്‍മിച്ചത്. പ്രാരംഭ പ്രാര്‍ത്ഥന സ്ഥലത്തിന്റെ വെഞ്ചരിപ്പ് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. ഷിബു നെല്ലിശേരി, …

കനകമല കുരിശുമുടിയിലേക്കുള്ള വഴിയില്‍ വിശ്വാസികള്‍ക്കായി പ്രാരംഭ പ്രാര്‍ത്ഥന സ്ഥലം സജ്ജമാക്കി. Read More »

pudukad traffic awarness

അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്പിസിയും പുതുക്കാട് പോലീസും ചേര്‍ന്ന് ട്രാഫിക് ബോധവല്‍ക്കരണ ലഘുലേഖ വിതരണം നടത്തി. 

 ദേശീയപാതയില്‍ ലൈന്‍ ട്രാഫിക് നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി െ്രെഡവര്‍മാരെ ബോധവത്കരിക്കുന്നതിനും, ദേശീയപാതയില്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിനുമായാണ് ട്രാഫിക് ബോധവല്‍ക്കരണം നടത്തിയത്. പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപമാണ്  പരിപാടി സംഘടിപ്പിച്ചത്.  ലഘുലേഖ വിതരണത്തിന്റെ ഉദ്ഘാടനം ചാലക്കുടി ഡിവൈഎസ്പി സി.ആര്‍. സന്തോഷ് നിര്‍വഹിച്ചു. പുതുക്കാട് ഇന്‍സ്‌പെക്ടര്‍ യു.എച്ച്. സുനില്‍ദാസ്, പ്രധാനധ്യാപിക സിനി എം. കുര്യാക്കോസ്, എഎസ്‌ഐ സുധീഷ് കുമാര്‍, സീനിയര്‍ സിപിഒ മാരായ അജി, സുജിത്ത്, ടോമി വര്‍ഗീസ്, അധ്യാപകരായ സി.കെ. പ്രസാദ്, ടി.ജി. രേഖ എന്നിവര്‍ നേതൃത്വം നല്‍കി.

aids day

ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി  ജില്ലാ ആരോഗ്യ വകുപ്പിന്റെയും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന വിവിധ ബോധവത്ക്കരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നടത്തി.

പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സോണിയഗിരി നിര്‍വ്വഹിച്ചു. മുന്‍സിപ്പാലിറ്റി വൈസ്‌ചെയര്‍മാന്‍ ടി.വി. ചാര്‍ളി അധ്യക്ഷത വഹിച്ചു.  ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അംബിക പള്ളിപ്പുറത്ത് എയ്ഡ്‌സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.പി. ശ്രീദേവി വിഷയാവതരണം നടത്തി.  ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ് ദിനാചരണ സന്ദേശം നല്‍കി. ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജെയ്‌സണ്‍ പാറേക്കാടന്‍ ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഷാജു,  ജില്ലാ …

ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി  ജില്ലാ ആരോഗ്യ വകുപ്പിന്റെയും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന വിവിധ ബോധവത്ക്കരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നടത്തി. Read More »

nandhikara gvhss

ഭിന്നശേഷി ദിനാചരണത്തിന് മുന്നോടിയായി നന്തിക്കര ജിവിഎച്ച്എസ് സ്‌കൂളില്‍ ഘോഷയാത്ര സംഘടിപ്പിച്ചു. 

പറപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ഷൈലജ ഫ്‌ളാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത സുനില്‍, പറപ്പൂക്കര പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എന്‍.എം. പുഷ്പാകരന്‍, പി ടി എ പ്രതിനിധികള്‍, അധ്യാപകര്‍, ബിആര്‍സി പ്രതിനിധികള്‍ എന്നിവര്‍ കുട്ടികളോടൊപ്പം ഘോഷയാത്രയില്‍ പങ്കെടുത്തു

flag day citu

സിഐടിയു സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി വിവിധ കേന്ദ്രങ്ങളില്‍ പതാക ദിനാചരണം നടത്തി. 

അപ്പോളോ കമ്പനിക്കു മുന്‍പില്‍ സിഐടിയു ഏരിയാ സെക്രട്ടറി പി.ആര്‍. പ്രസാദന്‍ പതാക ഉയര്‍ത്തി. പുതുക്കാട് ഏരിയാ പ്രസിഡന്റ് എ.വി. ചന്ദ്രന്‍, കോടാലിയില്‍ ട്രഷറര്‍ പി.സി. ഉമേഷ്, കൊടകരയില്‍ എം.കെ.മോഹനന്‍, പറപ്പൂക്കരയില്‍ എം.കെ. അശോകന്‍, വരന്തരപ്പിള്ളിയില്‍ സന്തോഷ് തണ്ടാശ്ശേരി, അളഗപ്പയില്‍ പി വി. ഗോപിനാഥന്‍ എന്നിവരും കെ.കെ. ഗോപി, എം.എ. ഫ്രാന്‍സീസ്, പി.കെ. വിനോദ്. കെ.എ. വിധു, ടി.എ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളിലും പതാക ഉയര്‍ത്തി. ഡിസംബര്‍ 17, 18, 19 തിയ്യതികളില്‍ കോഴിക്കോടാണ് സിഐടിയു സംസ്ഥാന …

സിഐടിയു സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി വിവിധ കേന്ദ്രങ്ങളില്‍ പതാക ദിനാചരണം നടത്തി.  Read More »

swachatha run

ലോക ശൗചാലയ ദിനത്തോടനുബന്ധിച്ച്  മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്വച്ഛത റണ്‍ പരിപാടി നടത്തി.

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ ദിവ്യ സുധീഷ്, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സി.വി. ശ്യാമള, പഞ്ചായത്ത് ജനപ്രതിനിധികള്‍, ആശാവര്‍ക്കര്‍മാര്‍ അംഗനവാടി ടീച്ചേഴ്‌സ്, ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ശുചിത്വ പ്രതിജ്ഞയോടെ സ്വച്ഛതാ റണ്‍ സമാപിച്ചു

adaharam ezhuthu

തൊഴില്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആധാരമെഴുത്തുകാര്‍ പണിമുടക്ക് നടത്തി. 

ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍ പദ്ധതിയും ടെംപ്ലേറ്റ് സംവിധാനവും ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ആധാരമെഴുത്തുകാര്‍ പണിമുടക്ക് നടത്തി. സമരപരിപാടിയോടനുബന്ധിച്ച് ആധാരമെഴുത്ത് അസോസിയേഷന്‍ നെല്ലായി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നെല്ലായി സബ് രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. ഐഎന്‍ടിയുസി ജില്ലാ വൈസ്പ്രസിഡന്റ് സോമന്‍ മുത്രത്തിക്കര ഉദ്ഘാടനം നിര്‍വ്വഹിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് റപ്പായി മഞ്ഞളി അധ്യക്ഷത വഹിച്ചു. സിഐടിയു ഏരിയ കമ്മറ്റിയംഗം എ. രാജീവ്, ജില്ലാ ഉപദേശക സമിതി ചെയര്‍മാന്‍ പോള്‍സണ്‍ തെക്കുംപീടിക, സെക്രട്ടറി സോണി, ട്രഷറര്‍ എ.ഡി. ആന്റണി, ജോ.സെക്രട്ടറി …

തൊഴില്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആധാരമെഴുത്തുകാര്‍ പണിമുടക്ക് നടത്തി.  Read More »

ലോക എയ്ഡ്‌സ് ദിനം:

എല്ലാ വര്‍ഷവും ഡിസംബര്‍ 1നാണ് ലോക എയ്ഡ്സ് ദിനം ആചരിക്കുന്നത്. ‘സമത്വവല്‍ക്കരിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്‌സ് ദിനത്തിന്റെ പ്രമേയം. എച്ച്ഐവിയും എയ്ഡ്സും ഒന്നാണെന്ന് വിശ്വസിക്കുന്ന ആളുകള്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ഇവ തമ്മില്‍ കാര്യമായ വ്യത്യാസമുണ്ട്. എയ്ഡ്‌സ്, എച്ച്‌ഐവി എന്നിവ തമ്മിലുള്ള വ്യത്യാസം, പരിചരണം, ചികിത്സ എന്നിവയെക്കുറിച്ച് അറിയാം. ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് മൂലമുണ്ടാകുന്ന ഒരു രോഗമാണ് അക്വയേര്‍ഡ് ഇമ്മ്യൂണോ ഡെഫിഷ്യന്‍സി സിന്‍ഡ്രോം. എന്നാല്‍ എല്ലാ എച്ച്ഐവി കേസുകളും എയ്ഡ്സ് ഉണ്ടാക്കുന്നില്ല. രോഗം ബാധിച്ച …

ലോക എയ്ഡ്‌സ് ദിനം: Read More »

 മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് അതിദാരിദ്ര നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി അവകാശ രേഖകളുടെ വിതരണം നടത്തി. 

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ.് നിജില്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.ശാലിനി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.എല്‍. റിന്‍സണ്‍, ജനപ്രതിനിധികള്‍, അംഗനവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു

swachatha run

ലോക ശൗചാലയ ദിനത്തോടനുബന്ധിച്ച് പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ സ്വച്ഛതാ റണ്‍ സംഘടിപ്പിച്ചു.

ശാസ്ത്രീയമായ മാലിന്യ സംസ്‌കരണത്തെ പറ്റിയുള്ള ബോധവല്‍ക്കരണവും എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്നതിന്റെ പ്രാധാന്യവും സംബന്ധിച്ച ശുചിത്വ പ്രതിജ്ഞയും നടത്തി. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. കെ. ശൈലജ  അധ്യക്ഷയായി.ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.എം. പുഷ്പാകരന്‍, പഞ്ചായത്ത് സെക്രട്ടറി ജി. സബിത, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ എം.യു. രാഗി, എം.സി. കൃഷ്ണകുമാര്‍. എന്നിവര്‍ പ്രസംഗിച്ചു.

രണ്ട് കോടി സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ പറപ്പൂക്കര പട്ടിക ജാതി സഹകരണ സംഘം പ്രസിഡന്റിനെ അറസ്റ്റ് ചെയ്തു. 

 നന്തിക്കര മുലയ്ക്കല്‍ ജയലാലിനെയാണ് പുതുക്കാട് പോലീസ് അറസ്റ്റു ചെയ്തത്. നിക്ഷേപതുക നഷ്ടപ്പെട്ട അഞ്ചംഗങ്ങള്‍ തൃശ്ശൂര്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. സൊസൈറ്റി സെക്രട്ടറിയെ കൂടി പ്രതിചേര്‍ത്തിട്ടുണ്ടെങ്കിലും മറ്റു നടപടിയുണ്ടായിട്ടില്ല. പ്രസിഡന്റും സെക്രട്ടറിയും പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. 2002ല്‍ ആരംഭിച്ച സഹകരണ സംഘം ഭരണ സമിതിയുടെ പിടിപ്പുകേടും കെടുകാര്യസ്ഥതയും മൂലം തകരുകയായിരുന്നു. സംഘത്തിലെ 170 അംഗങ്ങളാണ് തട്ടിപ്പിനിരയായത്. സൊസൈറ്റി രജിസ്‌ട്രേഷന് പുറമെ ആവശ്യമായ പ്രതിദിന നിക്ഷേപം, സ്ഥിര നിക്ഷേപ പദ്ധതികളുടെ രജിസ്‌ട്രേഷനില്ലാതെയാണ് സൊസൈറ്റി പ്രവര്‍ത്തിച്ചിരുന്നതെന്ന് …

രണ്ട് കോടി സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ പറപ്പൂക്കര പട്ടിക ജാതി സഹകരണ സംഘം പ്രസിഡന്റിനെ അറസ്റ്റ് ചെയ്തു.  Read More »