ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റ് ഐ. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് കെ. ബാബുരാജ് അദ്ധ്യക്ഷതനായി. ചെമ്പൂക്കാവിലെ മൊബൈല്‍ സോയില്‍ ടെസ്റ്റിംഗ് ലാബിലെ കൃഷി ഓഫീസര്‍ പി.ജി. സുജിത് കര്‍ഷകര്‍ക്കുള്ള ക്ലാസ് നയിച്ചു. ചടങ്ങില്‍ മുതിര്‍ന്ന കര്‍ഷകരായ തൊമ്മാത്ത് അയ്യപ്പന്‍ നായരെയും തെങ്ങും തോട്ടത്തില്‍ ആനി ജോസിനേയും ആദരിച്ചു. വായനശാലാ സെക്രട്ടറി സി.എം. സുനില്‍കുമാര്‍, കമ്മറ്റിയംഗം വി. കുമാരി എന്നിവര്‍ പ്രസംഗിച്ചു.
അഴകം യുവജനസംഘം വായനശാലയുടെ നേതൃത്വത്തില്‍ കര്‍ഷക സംഗമം നടത്തി
