പഞ്ചായത്തംഗം കെ.വി. സുഭാഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.കെ. സുമേഷ്, വൈസ് പ്രസിഡന്റ് സി.കെ. ബിനേഷ്, സീനിയര്‍ അസിസ്റ്റന്റ് കെ.എ. അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. നാടക പ്രവര്‍ത്തകനും കവിയുമായ ആദിത്യന്‍ കാതിക്കോട് ശില്‍പശാല നയിച്ചു. എംജി യൂണിവേഴ്‌സിറ്റി പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ അനഘ് ജെന്‍ഡര്‍ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. സമാപന സമ്മേളനം ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ലേഖ എന്‍. മേനോന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സമ്മാനദാനവും നാടകാവതരണവും നടത്തി.
പറപ്പൂക്കര പിവിഎച്ച്എസ് സ്‌കൂളില്‍ അനന്യസമേതം ജെന്‍ഡര്‍ ശില്‍പശാല സംഘടിപ്പിച്ചു
