സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സ്ത്രീകളുടെ ശാക്തീകരണത്തിന് പ്രാധാന്യം നല്‍കുന്നതിനുമായാണ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത്. ലിംഗസമത്വം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ദുരുപയോഗവും, സ്ത്രീകള്‍ക്ക് തുല്യാവകാശം തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ ഈ ദിവസം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ലോകമെമ്പാടും, അന്താരാഷ്ട്ര വനിതാ ദിനം സ്ത്രീത്വത്തിന്റെ മഹത്തായ ആഘോഷമാണ്. ഈ ദിവസം, പ്രത്യേകിച്ച് സ്ത്രീകളുടെ നേട്ടങ്ങള്‍ ആഘോഷിക്കുകയും ലിംഗ അസമത്വത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുകയും ചെയ്യുന്നു. ഈ റാലി നടന്ന് ഒരു വര്‍ഷത്തിന് ശേഷം സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് അമേരിക്ക ആദ്യത്തെ ദേശീയ വനിതാ ദിനം പ്രഖ്യാപിച്ചു. പിന്നീട് 1911ല്‍ ഡെന്മാര്‍ക്ക്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്ട്രിയ, ജര്‍മ്മനി എന്നിവിടങ്ങളില്‍ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. ഇതിനുശേഷം, 1975 മാര്‍ച്ച് എട്ടിന് ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി വനിതാ ദിനം അംഗീകരിച്ചു. 1908ല്‍ ന്യൂയോര്‍ക്കില്‍ നടന്ന ഒരു റാലിക്ക് വനിതാ ദിനത്തിന്റെ രൂപീകരണവുമായി വലിയ ബന്ധമുണ്ട്. 1908ല്‍ 12,000 മുതല്‍ 15,000 വരെ സ്ത്രീകള്‍ ന്യൂയോര്‍ക്കില്‍ ഒരു റാലി സംഘടിപ്പിച്ചു. തങ്ങളുടെ ജോലി സമയം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു റാലി. ഇതോടൊപ്പം ജോലിക്കനുസരിച്ചുള്ള ശമ്പളം നല്‍കണം. വോട്ടവകാശം ലഭിക്കണം എന്നീ ആവശ്യങ്ങളും പ്രതിഷേധക്കാര്‍ ഉന്നയിച്ചു. ഈ റാലി നടന്ന് ഒരു വര്‍ഷത്തിന് ശേഷം, സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് അമേരിക്ക ആദ്യത്തെ ദേശീയ വനിതാ ദിനം പ്രഖ്യാപിച്ചു. പിന്നീട് 1911ല്‍ ഡെന്മാര്‍ക്ക്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്ട്രിയ, ജര്‍മ്മനി എന്നിവിടങ്ങളില്‍ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. ഇതിനുശേഷം, 1975 മാര്‍ച്ച് എട്ടിന് ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി വനിതാ ദിനം അംഗീകരിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും സമൂഹത്തിന്റെ എല്ലാ മേഖലകളിലെയും ലിംഗ വിവേചനം ഇല്ലാതാക്കലും നിര്‍ണായകമാണ്. അന്താരാഷ്ട്ര വനിതാ ദിനം എല്ലാ വര്‍ഷവും വ്യത്യസ്ത ഒരു പ്രമേയവുമായാണ് ആഘോഷിക്കുന്നത്. തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടിയ എല്ലാ പ്രധാന സ്ത്രീകളെയും ഈ ദിനത്തില്‍ നാം ഓര്‍ക്കണം. നമ്മുടെ സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് ഈ ദിനം വളരെ പ്രധാനമാണ്. ലിംഗസമത്വത്തിനായുള്ള സാങ്കേതികവിദ്യയും നവീകരണവും’ എന്നതാണ് ഈ വര്‍ഷത്തെ വനിതാ ദിനം പ്രമേയം. 1909 ഫെബ്രുവരി 28ന് ന്യൂയോര്‍ക്ക് നഗരത്തിലാണ് ഈ ദിനം ആദ്യമായി ആചരിച്ചത്.
സ്ത്രീസ്വാതന്ത്യം സമത്വം ഓര്‍മ്മപ്പെടുത്തലുകളുമായി വനിതാദിനം ആഘോഷിക്കുന്നു
