nctv news pudukkad

പാലപ്പിള്ളി കുണ്ടായി ചക്കിപ്പറമ്പ് പ്രദേശത്ത് ഒറ്റയാന്‍ ഇറങ്ങി ഭീതിപരത്തി

elephant palapilly

ദിവസങ്ങളായി മേഖലയില്‍ തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടത്തിലെ അക്രമകാരിയായ കൊമ്പനാണ് റബ്ബര്‍ തോട്ടത്തില്‍ മദിച്ചുനടക്കുന്നത്. തോട്ടങ്ങളില്‍ ടാപ്പിങ്ങിനിറങ്ങിയ തൊഴിലാളികള്‍ ആനയെ കണ്ട് ഓടിരക്ഷപ്പെട്ടു. കുണ്ടായി റോഡില്‍ നിലയുറപ്പിച്ച ആന ഏറെ നേരം ഗതാഗതം തടസപ്പെടുത്തി. പിന്നീട് ആന തോട്ടത്തിലേക്ക് മാറിയ ശേഷമാണ് വാഹനങ്ങള്‍ക്ക് പോകാന്‍ സാധിച്ചത്. പ്രദേശത്തുള്ള ആദിവാസി കോളനിയിലേക്കും തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡികളിലേക്കും ആന എത്തുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

Leave a Comment

Your email address will not be published. Required fields are marked *