nctv news pudukkad

സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന ഡെസ്റ്റിനേഷന്‍ ടൂറിസം പദ്ധതിയില്‍ മുരിയാട് പഞ്ചായത്തിന് പ്രാഥമിക അനുമതി ലഭിച്ചു

muriyad panchayath

പുല്ലൂര്‍ പൊതുമ്പു ചിറ കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതിയാണ് പരിഗണിക്കപ്പെട്ടിരിക്കുന്നത്. സീറ്റിംഗ്, ടൈലിംങ്ങ്, കനോപ്പീസ്, ലൈറ്റിംങ്, മിനി പാര്‍ക്ക്, ബോട്ടിംഗ്, ഫുഡ് കിയോസ്‌ക്കുകള്‍, ടെയ്ക് എ ബ്രെക്ക് എന്നിവ പദ്ധതിയുടെ ഭാഗമായി നിലവില്‍ വരും. ടൂറിസം വകുപ്പ്, എംഎല്‍എ ആസ്തി വികസന ഫണ്ട്, വേളൂക്കര ഗ്രാമപഞ്ചായത്ത് എന്നിവരുടെ സഹകരണത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ ഭാഗമായി പുതിയ തൊഴിലവസരങ്ങളും സംരംഭങ്ങളും ഉണ്ടാകും. അന്തിമാനുമതി ലഭിച്ചാല്‍ ആറു മാസം കൊണ്ട് ടൂറിസം പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൂറിസം പദ്ധതിക്കൊപ്പം അനുബന്ധമായി സമീപ പ്രദേശത്തെ ജല  വിതാനം ക്രമീകരിക്കുന്നതിനായി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയും ഷട്ടറുകളും മോട്ടോര്‍ പമ്പ് സെറ്റും സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതായും അധികൃതര്‍ അറിയിച്ചു. പദ്ധതിയുടെ ഡിപിആര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി പ്രകാശനം ചെയ്തു. വൈസ് പ്രസിഡന്റ് സരിത സുരേഷ് അധ്യക്ഷയായിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.പി. പ്രശാന്ത്, കെ.യു. വിജയന്‍, രതി ഗോപി, ഭരണ സമിതി അംഗം തോമസ് തൊകലത്ത്, പഞ്ചായത്ത് സെക്രട്ടറി റെജി പോള്‍ എന്നിവര്‍ പ്രസംഗിച്ചു

Leave a Comment

Your email address will not be published. Required fields are marked *