എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് നന്തിക്കരയില്‍ നല്‍കിയ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയില്‍, ദേശീയപാതാ വികസനം, കോച്ച് ഫാക്ടറി തുടങ്ങീ പല വികസന പ്രവര്‍ത്തനങ്ങളും കേന്ദ്രം പരിഗണിക്കുന്നില്ലെന്നും എം.വി. കുറ്റപ്പെടുത്തി. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുത്ത് നല്‍കിയാല്‍ മാത്രമെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയുള്ളു എന്ന നിലപാടാണ് കേരളത്തോട് കേന്ദ്രം സ്വീകരിച്ചതെന്നും എം.വി. ഗോവിന്ദന്‍ ആരോപിച്ചു. പുതുക്കാട് നിയോജക മണ്ഡലതല സ്വീകരണ യോഗത്തില്‍ ജാഥാ മാനേജര്‍ പി.കെ. ബിജു, എം. സ്വരാജ്, സി.എസ്. സുജാത, പി.കെ. ഷാജന്‍, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ യു.പി. ജോസഫ്, കെ.വി. അബ്ദുള്‍ഖാദര്‍, ടി.കെ. വാസു എന്നിവര്‍ സന്നിഹിതരായിരുന്നു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ, സംഘാടക സമിതി ഭാരവാഹികളായ ടി.എ. രാമകൃഷ്ണന്‍, പി.കെ. ശിവരാമന്‍, ഇ.കെ. അനൂപ്, എന്‍.എന്‍. ദിവാകരന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ചടങ്ങിന് മുന്നോടിയായി സ്വീകരണ കേന്ദ്രത്തില്‍ കലാസംഘത്തിന്റെ അവതരണം നടത്തി.
കേരളത്തിന്റെ വികസനത്തിന് തടയിടുന്ന നടപടികളാണ് കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു
