വിവിധ ദേശക്കാരുടെ പീലിക്കാടികളും വര്‍ണ്ണക്കാവടികളും കാവടിയുത്സവത്തില്‍ നിറഞ്ഞാടി. മേളവും പൂയ്യമഹോത്സവത്തിന് കൊഴുപ്പേകി. വര്‍ണ്ണപൊലിമയാര്‍ന്ന ചടങ്ങുകളില്‍ പങ്കാളികളാവാന്‍ ജനം ഒഴുകിയെത്തി. രാവിലെ ഗണപതിഹോമം, മുള പൂജ, കലാശാഭിഷേകം തുടങ്ങീ ക്ഷേത്രചാര ചടങ്ങുകളും നടത്തി. വൈകീട്ട് എഴുന്നള്ളിപ്പും ദീപാരാധനയ്ക്ക് ശേഷം ഘോഷയാത്രകളും നടത്തി. പ്രസാദ ഊട്ടും ഒരുക്കിയിരുന്നു. ക്ഷേത്രം തന്ത്രി വിജയന്‍ കാരുമാത്ര, മേല്‍ശാന്തി എം.ആര്‍. സഹദേവന്‍, അടിവാരം ഗണപതി കോവില്‍ മേല്‍ശാന്തി അശ്വന്‍ എം. നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രഭരണസമിതി പ്രസിഡന്റ് രാജന്‍ മുളങ്ങാട്ടുകര, വൈസ് പ്രസിഡന്റ് പ്രഹ്ലാദന്‍ കുരുലി, ട്രഷറര്‍ മുരളീധരന്‍ കാഞ്ഞിര, ജോയിന്റ് സെക്രട്ടറി വിനോദ് കുളങ്ങര എന്നിവര്‍ നേതൃത്വം നല്‍കി. ഞായറാഴ്ച രാത്രി ഏഴരയോടെ പൊന്നൂക്കര ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നിന്ന് പള്ളിവേട്ട ആരംഭിക്കും. തിങ്കളാഴ്ച രാവിലെ പുത്തൂര്‍ പുഴയിലെ ആറാട്ടോടുകൂടി ഉത്സവത്തിന് സമാപനം ആകും.
പുത്തൂര്‍ ചോച്ചരിക്കുന്ന് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും പൂയ്യമഹോത്സവവും ആഘോഷിച്ചു
