പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ സജീഷ് കുട്ടനെല്ലൂര്‍ മുഖ്യാതിഥിയായി. ചടങ്ങില്‍ ഹെഡ്മിസ്ട്രസ് പി. രാജികയ്ക്കുള്ള യാത്രയയപ്പും വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാര വിതരണം, ഒഎസ്എ അംഗങ്ങള്‍ക്കുള്ള ആദരവും സ്‌കോളര്‍ഷിപ്പ് വിതരണം എന്നിവ നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.വി. സുനില്‍കുമാര്‍, ബ്ലോക്ക പഞ്ചായത്ത്ംഗം പോള്‍സണ്‍ തെക്കുംപീടിക, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിഷ ഡേവീസ്, പഞ്ചായത്തംഗം അനു പനംങ്കൂടന്‍, പിടിഎ പ്രസിഡന്റ് പ്രിബനന്‍ ചുണ്ടേലപറമ്പില്‍, ഒഎസ്എ പ്രസിഡന്റ് രാഘവന്‍ മുളങ്ങാടന്‍, ഹെഡ്മിസ്ട്രസ് പി. രാജിക, സ്റ്റാഫ് പ്രതിനിധികളായ കവിത ചന്ദ്രന്‍, അജി ജി. നായര്‍, സ്റ്റാഫ് സെക്രട്ടറി ഷാന്റി സെബാസ്റ്റ്യന്‍, കെ. ചന്ദ്രന്‍, റോസല്‍ രാജ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കലാപരിപാടികളും നടത്തി.
തൃക്കൂര്‍ പഞ്ചായത്തിലെ കല്ലൂര്‍ വെര്‍ണാകുലര്‍ എല്‍പി സ്‌കൂളിന്റെ വാര്‍ഷികവും അദ്ധ്യാപകരക്ഷാകര്‍ത്തൃ ദിനവും യാത്രയയപ്പ് സമ്മേളനവും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു
