വില്‍പനയ്ക്കായി പാടത്ത് സൂക്ഷിച്ചിരുന്ന വൈക്കോലും കത്തി നശിച്ചിട്ടുണ്ട്. കരയാംപാടം പാടശേഖര സമിതിയുടെ നേതൃത്വത്തിലുള്ളതാണ് പാടം. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പാടത്തോട് ചേര്‍ന്നുള്ള പറമ്പില്‍ നിന്ന തെങ്ങുകളിലും വാഴകളും തീ ആളിപടര്‍ന്ന നിലയിലാണ്. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കര്‍ഷകര്‍ പറഞ്ഞു. മഴക്കെടുതിയും കൃഷിയെ ബാധിക്കുന്ന വിവിധ രോഗങ്ങളും മൂലം സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴാണ് വീണ്ടും സാമ്പത്തികനഷ്ടം വരുത്തി വൈക്കോലും നഷ്ടമായത്. ഇതിന് തക്കതായ പരിഹാരം കാണണമെന്ന് പാടശേഖര സമിതി ഭാരവാഹികളായ ഡേവീസ് തുലാപറമ്പില്‍, ഷൈജന്‍ എടക്കാടന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. വരന്തരപ്പിള്ളി പഞ്ചായത്തിലെ പ്രധാനപ്പെട്ട ഒരു പാടശേഖമായ ഇവിടുത്തെ അഗ്നിബാധയുടെ കാരണം വ്യക്തമായിട്ടില്ല.