nctv news pudukkad

nctv news logo
nctv news logo

തലനാരിഴയ്ക്ക് രക്ഷപെടൽ: ക്ഷേത്രമുറ്റത്ത് ആൽക്കൊമ്പുകൾ പതിച്ചു; നടപന്തലിനും വഴിപാട് കൗണ്ടറിനും നാശനഷ്ടം

വരന്തരപ്പിള്ളി പാലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ആല്‍മരത്തിന്റെ കൊമ്പുകള്‍ അടര്‍ന്നുവീണ് അപകടം. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ക്ഷേത്രത്തിന്റെ നടപന്തലിന്റെ മേല്‍ക്കൂരക്കും, വഴിപാട് കൗണ്ടറിനും കേടുപാടുകള്‍ സംഭവിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഈ സമയത്ത് ആരും ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. ആലിന്റെ വലിയ മൂന്ന് കൊമ്പുകളാണ് രണ്ട് സമയങ്ങളിലായി അടര്‍ന്നുവീണത്. രണ്ട് കൊമ്പുകള്‍ ക്ഷേത്രത്തിലേക്കും, ഒരെണ്ണം റോഡിലേക്കുമാണ് വീണത്. വൈദ്യുതി കമ്പിയിലേക്ക് മരക്കൊമ്പ് വീണതോടെ മേഖലയില്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചു.റോഡിലേക്ക് മരക്കൊമ്പ് വീണ് ഗതാഗതം തടസപ്പെട്ടു.പിന്നീട് കൊമ്പുകള്‍ മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആല്‍മരത്തിന്റെ കൊമ്പുകളാണ് അടര്‍ന്ന് വീണത്. അപകടാവസ്ഥയിലായി നില്‍ക്കുന്ന മറ്റ് കൊമ്പുകളും മുറിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Comment

Your email address will not be published. Required fields are marked *