കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കള്ളകേസെടുക്കുന്നുവെന്നാരോപിച്ച് വരന്തരപ്പിള്ളി പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി
സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് നടത്തുന്ന പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിന്റെ ഭാഗമായാണ് അളഗപ്പനഗര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചത്. വരന്തരപ്പിള്ളി പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് പോലീസ് സ്‌റ്റേഷനു മുന്നിലെ റോഡില്‍ വെച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അലക്‌സ് ചുക്കിരി അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി കെ. ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ കെ.എല്‍. ജോസ്, ആന്റണി …