പീച്ചി ഇടതു-വലതുകര കനാലുകള്‍ ഇന്നു തുറക്കും
വേനല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പല പഞ്ചായത്തുകളിലും കുടിവെള്ള ക്ഷാമം നേരിടുന്നതിനാല്‍ കുടിവെള്ളത്തിനുള്ള അടിയന്തരപ്രാധാന്യം കണക്കിലെടുത്ത് പീച്ചി ഇടതു-വലതുകര കനാലുകള്‍ തുറക്കാന്‍ തീരുമാനം. റവന്യു വകുപ്പ് മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന പ്രോജക്ട് അഡൈ്വസറി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. തൃശ്ശൂര്‍ നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും ഗവ. മെഡിക്കല്‍ കോളേജിലെയും കുടിവെള്ള വിതരണത്തിനാവശ്യമായ ജലത്തിന്റെ കരുതല്‍ ശേഖരം നിലനിര്‍ത്തിക്കൊണ്ട് പീച്ചി ഡാമില്‍ നിന്നും കുടിവെള്ള ആവശ്യത്തിനായി ഇന്ന് മുതല്‍ (ഫെബ്രുവരി 28) ഇടതുകര കനാലിലൂടെയും വലതുകര കനാലിലൂടെയും …