1977ന് മുന്‍പ് വനഭൂമി കുടിയേറിയവരില്‍ നാളിതുവരെ പട്ടയം ലഭിയ്ക്കാത്തവരുടെ വിവരശേഖരണമാണ് മാര്‍ച്ച് 15 വരെ നടത്തുന്നത്. മാന്ദാമംഗലം വില്ലേജോഫീസ് അങ്കണത്തിലെ പ്രത്യേക വേദിയില്‍ രാവിലെ 10 മണിയ്ക്ക് നടക്കുന്ന ചടങ്ങില്‍ റവന്യൂ ഭവന നിര്‍മ്മാണ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കും. പട്ടികജാതി പട്ടിക വര്‍ഗ്ഗ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. 1977 ന് മുമ്പ് കുടിയേറിയ മലയോര കര്‍ഷകരില്‍ ഇനിയും പട്ടയം ലഭിക്കാനുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരമാണ് കേന്ദ്രത്തിന്റെ അനുമതിയോടെ സംസ്ഥാനതലത്തില്‍ നടപ്പിലാക്കുന്നത്. നേരത്തെകുടിയേറിയ കര്‍ഷകര്‍ക്ക് മാര്‍ച്ച് ഒന്ന് മുതല്‍ 15 വരെയാണ് അതാത് വില്ലേജ് ഓഫിസ് വഴികര്‍ഷകര്‍ക്ക് അപേക്ഷനല്‍കുവാന്‍ ഇപ്പോള്‍ അവസരം ലഭിക്കുന്നത്. ഈ അപേക്ഷകള്‍ പരിശോധിച്ച് കേന്ദ്ര സര്‍ക്കാരിന് അയച്ച് നല്‍കി അവിടെ നിന്നും ലഭിക്കുന്ന അനുമതിയോടെയായിരിക്കും പുതിയ പട്ടയങ്ങള്‍ വിതരണം ചെയ്യാന്‍ കഴിയുക. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്മാരായ മിനി ഉണ്ണികൃഷ്ണന്‍, പി.പി. രവീന്ദ്രന്‍, ഇന്ദിര മോഹന്‍, ശ്രിവിദ്യ രാജേഷ്, ജില്ല പാഞ്ചയത്ത് അംഗം കെ.വി. സജൂ എന്നിവര്‍ പങ്കെടുത്തു.
മലയോര പട്ടയം ലഭിയ്ക്കാത്തവരുടെ വിവരശേഖരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വെള്ളിയാഴ്ച മാന്ദാമംഗലത്ത് നടത്തുമെന്ന് മന്ത്രി കെ. രാജന്‍ ഒല്ലൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
