കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ റോഡിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു. തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മിനി ഡെന്നി പനോക്കാരന്‍, പോള്‍സണ്‍ തെക്കുംപീടിക, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, പഞ്ചായത്ത് അംഗങ്ങളായ ലിന്റോ തോമസ്, സൈമണ്‍ നമ്പാടന്‍, കെ.കെ. സലീഷ്, സലീഷ് ചെമ്പാറ, മോഹനന്‍ തൊഴുക്കാട്ട്, കപില്‍രാജ് എന്നിവര്‍ സന്നിഹിതരായിരുന്നു. എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും 8.40 ലക്ഷം രൂപ ചെലവിലാണ് നിര്‍മാണം.
തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് ഒമ്പതാംവാര്‍ഡിലെ കല്ലൂര്‍ ഭരത മഠം ചെക്ക്ഡാം റോഡ് നവീകരിക്കുന്നു
