ഡ്രൈവര്‍ക്ക് പരുക്കേറ്റു. വെള്ളിക്കുളങ്ങര മുപ്ലിയം മണ്ണംപേട്ട തൃശ്ശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന പീജീ ട്രാവല്‍സ് എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. ഡ്രൈവര്‍ ഇഞ്ചക്കുണ്ട് സ്വദേശി പെരുമലക്കുന്നേല്‍ സാനിക്കാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ െ്രെഡവറെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുക്കാട് ഭാഗത്തേക്ക് പോയിരുന്ന ബസ് നിയന്ത്രണം വിട്ട് എതിര്‍വശത്തുള്ള കാനയിലൂടെ കയറിയിറങ്ങിയ ശേഷം വീട്ടുമതിലില്‍ ഇടിക്കുകയായിരുന്നു. കുറിച്ചിപ്പറമ്പില്‍ ഡേവീസിന്റെ മതിലാണ് തകര്‍ന്നത്. അപകടത്തില്‍ െ്രെഡവര്‍ പുറത്തേക്ക് തെറിച്ചുവീണാണ് പരുക്കേറ്റത്. ബസില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ചെങ്ങാലൂര്‍ എടത്തൂട്ടുപാടത്ത് നിയന്ത്രണംവിട്ട സ്വകാര്യ ബസ് മതിലില്‍ ഇടിച്ച് അപകടം.
