എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മറ്റിയംഗം പി. തങ്കം ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പുതുക്കാട് സെന്ററില്‍ നടന്ന സമരത്തില്‍ ഏരിയ കമ്മറ്റിയംഗം സാറാമ്മ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം സരിത രാജേഷ്, പി കെ എസ് ജില്ലാ കമ്മറ്റിയംഗങ്ങളായ പി വി മണി, പഞ്ചായത്ത് അംഗങ്ങളായ സുമ ഷാജു, ഹിമ ദാസന്‍, എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് ഏരിയ കമ്മറ്റിയംഗളായ സാവിത്രി, സജിത്ത് കോമത്തുകാട്ടില്‍ എന്നിവര്‍ സംസാരിച്ചു.
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ പുതുക്കാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിരോധസമരം സംഘടിപ്പിച്ചു
