തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹേമലത സുകുമാരന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പോള്‍സണ്‍ തെക്കുംപീടിക, ഗ്രാമപഞ്ചായത്ത് മെമ്പര്‍ അനു പനങ്കുടന്‍, രാഷ്ട്രീയ കക്ഷി നേതാക്കളായ സുലൈമാന്‍ വി കെ, ജോണ്‍ വട്ടക്കുഴി, ജോര്‍ജ് താഴെക്കാടന്‍, രാഘവന്‍ മുളങ്ങാടന്‍, സന്ദീപ് കണിയത്ത്, അഖില്‍ മുകുന്ദപുരം താലൂക്ക് സപ്ലൈ ഓഫീസര്‍ പി എ എല്‍ബി, റേഷനിങ് ഇന്‍സ്‌പെക്ടര്‍ ഒ എസ് സജീവ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എല്‍ എല്‍ ബി പഠനം പൂര്‍ത്തിയാക്കി അഡ്വക്കറ്റ് ആയി എന്റോള്‍മെന്റ് ചെയ്ത റേഷന്‍ കട വ്യാപാരി സന്തോഷിന്റെ മകള്‍ ലക്ഷ്മിയെ ചടങ്ങില്‍ ആദരിച്ചു.
മുകുന്ദപുരം താലൂക്ക് തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന 433 -ാം നമ്പര്‍ റേഷന്‍ ഷോപ്പ് കെ സ്റ്റോര്‍ ആയി പരിവര്‍ത്തനം ചെയ്തുകൊണ്ടുള്ള ചടങ്ങിന്റെ ഉദ്ഘാടനം പുതുക്കാട് എംഎല്‍എ കെ കെ രാമചന്ദ്രന്‍ നിര്‍വഹിച്ചു
