പാടത്തെ ഉണങ്ങിയ പുല്ലിനും സമീപത്തെ മണ്ണെടുത്ത കുഴികളിലെ പുല്‍ക്കാടുകള്‍ക്കുമാണ് തീ പിടിച്ചത്.(വിഒ) അഗ്നിബാധ മൂലം പ്രദേശത്ത് ഏകദേശം ഒരു കിലോമീറ്ററോളം പുക വ്യാപിച്ചു. പുതുക്കാടുനിന്നും എത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. സമീപത്തെ വീടുകളിലേക്കും പറമ്പുകളിലേക്കും തീ പടരാതിരിക്കാന്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും ഏറെ പണിപ്പെട്ടു. ചൂട് കൂടി വരുന്നതിനാല്‍ അഗ്നിബാധ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.
കല്ലൂര്‍ ആദൂരില്‍ ഏക്കര്‍ക്കണത്തിന് പാടത്ത് പുല്ലിന് തീ പിടിച്ചു
