പതിനൊന്ന് ഗജവീരന്‍മാരെ അണിനിരത്തിയുള്ള പൂരം എഴുന്നള്ളിപ്പ്, വിവിധ സമാജങ്ങളുടെ നേതൃത്വത്തില്‍ കാവടിയാട്ടം, മേള വിദ്വാന്‍ കൊടകര ഉണ്ണിയുടെ നേതൃത്വത്തിലുള്ള പഞ്ചാരിമേളം, തായമ്പക, നാടന്‍കലാരൂപങ്ങള്‍ എന്നിവ ആഘോഷപരിപാടികളുടെ ഭാഗമായി അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രസമിതി പ്രസിഡന്റ് വേണു നന്ദാളി, സെക്രട്ടറി ഉണ്ണികൃഷ്ണമേനോന്‍ പുഞ്ചപറമ്പില്‍, ഖജാന്‍ജി അജിത്കുമാര്‍ തുമ്പരത്തി, ബിനീഷ് ഒലുക്കൂരാന്‍, അഭിലാഷ് ഈശ്വരന്‍ചാലില്‍ എന്നിവര്‍ പങ്കെടുത്തു.
മുരുക്കുങ്ങല്‍ ധര്‍മശാസ്താ ക്ഷേത്രത്തിലെ പൂരം കാവടി മഹോല്‍സവം മാര്‍ച്ച് രണ്ടിന് ആഘോഷിക്കുമെന്ന് ക്ഷേത്രസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു
