നെല്ലായി ചേതന യോഗ അസോസിയേഷന്റെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഹോസ്റ്റലില്‍ നടന്ന പരിപാടിയില്‍
പരിശീലനം നേടിയ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും മൊമെന്റോയും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കാര്‍ത്തിക ജയന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കെ.സി. പ്രദീപ്, എന്‍.എം. പുഷ്പാകരന്‍, ബ്ലോക്ക് അംഗം കവിത സുനില്‍, പഞ്ചായത്ത് അംഗങ്ങളായ രാധാ വിശ്വംഭരന്‍, രാജന്‍ കിള്ളിക്കുളങ്ങര, നന്ദിനി രമേശന്‍, ഷീന പ്രദീപ്, ഷീബ, ദിനേശ് വെള്ളപ്പാടി, എസ് സി ഡി ഒ പ്രിയ, വാര്‍ഡന്‍ ജോബി, എസ് സി പ്രമോട്ടര്‍ സംഗീത എന്നിവര്‍ സന്നിഹിതരായിരുന്നു.
പട്ടികജാതി വികസന വകുപ്പിന്റെ പ്രീമെട്രിക് ഹോസ്റ്റലില്‍ കുട്ടികള്‍ക്ക് യോഗ പരിശീലനം നല്‍കി
