തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട വി.എസ്.സുനില്‍കുമാര്‍ പുതുക്കാട് മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തി. നെന്മണിക്കര, വല്ലച്ചിറ, പറപ്പൂക്കര, പുതുക്കാട് പഞ്ചായത്തുകളിലെ വിവിധ സ്ഥാപനങ്ങളിലും പള്ളികള്‍, കോണ്‍വെന്റുകള്‍, സ്‌കൂളുകള്‍, കോളജുകള്‍ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം അനൗദ്യോഗിക പ്രചാരണത്തിന്റെ ഭാഗമായി ആദ്യമായാണ് വി.എസ്. സുനില്‍കുമാര്‍ മണ്ഡലത്തില്‍ എത്തിയത്. സ്ഥാനാര്‍ഥിക്കൊപ്പം റെവന്യൂ മന്ത്രി കെ രാജന്‍, പുതുക്കാട് എംഎല്‍എ കെ.കെ.രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിന്‍സ്, എല്‍ഡിഎഫ് നേതാക്കളായ ടി.എ. രാമകൃഷ്ണന്‍, പി.കെ.ശിവരാമന്‍, പി.കെ.ശേഖരന്‍, എം.ആര്‍.രഞ്ജിത്ത് തുടങ്ങിയവര്‍ വിവിധ ഇടങ്ങളിലെത്തിയിരുന്നു.
ടി എന്‍ പ്രതാപന്‍ എം പി നയിക്കുന്ന വെറുപ്പിനെതിരെ സ്‌നേഹസന്ദേശ യാത്ര അളഗപ്പ നഗറില്‍ പര്യടനം നടത്തി. കരുവാപ്പടിയില്‍ നിന്നും ആരംഭിച്ച സ്‌നേഹ സന്ദേശ യാത്ര വരന്തരപ്പിള്ളി പൗണ്ടില്‍ സമാപിച്ചു
