കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് മണ്ഡലത്തിലെ ചെങ്ങാലൂര്‍ ശാന്തിനഗറില്‍ വൈകിട്ട് 4നായിരിക്കും സമാപന സമ്മേളനം. ബ്ലോക്ക് പ്രസിഡന്റ് സുധന്‍ കാരയില്‍ അധ്യക്ഷനാകും. സമ്മേളനത്തില്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, ടി.ജെ.സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ, യുഡിഎഫ് ജില്ല ചെയര്‍മാന്‍ എം.പി. വിന്‍സന്റ്, മുന്‍എംഎല്‍എ അനില്‍ അക്കര, കെപിസിസി സെക്രട്ടറി സി.സി.ശ്രീകുമാര്‍, ബ്ലോക്ക് ചീഫ് കോര്‍ഡിനേറ്റര്‍ കെ.എം.ബാബുരാജ് തുടങ്ങി നേതാക്കള്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന യാത്ര ചെങ്ങാലൂര്‍, സൂര്യഗ്രാമം, ആറ്റപ്പിള്ളി, മറ്റത്തൂര്‍കുന്ന്, വാസുപുരം വഴി അവിട്ടപ്പിള്ളിയില്‍ സമാപിക്കും. പുതുക്കാട്, മറ്റത്തൂര്‍, പറപ്പൂക്കര, വല്ലച്ചിറ മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ യാത്രയില്‍ അണിനിരക്കും. വാര്‍ത്തസമ്മേളനത്തില്‍ നേതാക്കളായ കെ.എം.ബാബുരാജ്, സുധന്‍ കാരയില്‍, സോമന്‍ മുത്രത്തിക്കര, രാജു തളിയപറമ്പില്‍, ഷാജു കാളിയേങ്കര എന്നിവര്‍ പങ്കെടുത്തു.
ടി.എന്‍.പ്രതാപന്‍ എംപി നയിക്കുന്ന വെറുപ്പിനെതിരെ സ്‌നേഹസന്ദേശ യാത്രയുടെ സമാപന സമ്മേളനം ചൊവ്വാഴ്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
