തൃശ്ശൂർ സുവോളജിക്കൽ പാർക്ക്: ഇന്ന് മുതൽ പൊതുജനങ്ങൾക്കായി തുറന്നു; ടിക്കറ്റ് നിരക്കുകൾ അറിയാം
പ്രകൃതിയുടെ മടിത്തട്ടിൽ വന്യജീവി ലോകത്തെ തൊട്ടറിയാൻ തൃശ്ശൂർ സുവോളജിക്കൽ പാർക്ക് ഇന്ന് മുതൽ സഞ്ചാരികൾക്കായി വാതിൽ തുറന്നു. ഫെബ്രുവരി 28, ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ എന്നിവരുൾപ്പെടെയുള്ള ജനപ്രതിനിധികളാണ് ആദ്യ സന്ദർശകരായി പാർക്കിലെത്തിയത്. രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് സന്ദർശന സമയം. മറ്റ് മൃഗശാലകളെപ്പോലെ തിങ്കളാഴ്ചകളിൽ പാർക്കിന് അവധിയായിരിക്കും. മുതിർന്നവർക്ക് 100 രൂപയും, 5



















