മന്ത്രിമാരായ എ.കെ ശശീന്ദ്രനും കെ. രാജനും പാര്‍ക്കിലേക്ക് ആദ്യ ടിക്കറ്റെടുത്ത് പ്രവേശനത്തിന് തുടക്കം കുറിച്ചു. രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ് സന്ദര്‍ശന സമയം. എല്ലാ തിങ്കളാഴ്ചകളിലും സുവോളജിക്കല്‍ പാര്‍ക്കിന് അവധിയായിരിക്കും. മുതിര്‍ന്നവര്‍ക്ക് 100 രൂപയും അഞ്ച് മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 30 രൂപയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 രൂപയും ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് പ്രവേശനം സൗജന്യവുമായിരിക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ഇളവുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാലാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം സൗജന്യമാണ്. അഞ്ച് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും, 20 വിദ്യാര്‍ത്ഥികളോടൊപ്പം വരുന്ന ഒരു അധ്യാപകന്‍/അധ്യാപിക/ജീവനക്കാരന്‍ എന്നിവര്‍ക്കും 30 രൂപ നിരക്കില്‍ പ്രവേശനം അനുവദിക്കും. ഹെഡ് മാസ്റ്ററുടെയോ പ്രിന്‍സിപ്പലിന്റെയോ അനുമതി ആവശ്യമാണ്. ഇരുചക്രവാഹനങ്ങളുടെ പാര്‍ക്കിങ്ങിനായി 25 രൂപയും ഓട്ടോറിക്ഷകള്‍ക്ക് 30 രൂപയും കാര്‍ അല്ലെങ്കില്‍ ജീപ്പ് എന്നിവയ്ക്ക് 100 രൂപയും 32 സീറ്റുകള്‍ വരെയുള്ള വാന്‍ അല്ലെങ്കില്‍ ടെമ്പോ അല്ലെങ്കില്‍ മിനി ബസ് എന്നിവയ്ക്ക് 175 രൂപയും ബസ്സുകള്‍ക്ക് 250 രൂപയും ടിക്കറ്റ് ചാര്‍ജ്ജായി നല്‍കണം. സ്റ്റില്‍ ക്യാമറകള്‍ക്ക് 350 രൂപയും വീഡിയോ ക്യാമറക്ക് 750 രൂപയും ക്ലോക്ക് റൂമീനു 25 രൂപയുമാണ് ടിക്കറ്റ് നിരക്കായി നിശ്ചയിച്ചിട്ടുള്ളത്. സുവോളജിക്കല്‍ പാര്‍ക്കിനകത്തെ യാത്രക്കായി കെഎസ്ആര്‍ടിസിയുടെ രണ്ട് ഇലക്ട്രിക്ക് ബസുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
കാത്തിരിപ്പിന് വിരാമമിട്ട് തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നു






