nctv news pudukkad

വിദ്യാഭ്യാസ സൗകര്യങ്ങൾ വർദ്ധിപ്പിച്ച് കൊടകര സ്കൂൾ

കൊടകര ഗവ. നാഷണൽ ബോയ്‌സ് ഹൈസ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച അഞ്ച് സ്മാർട്ട് ക്ലാസ് മുറികളും രണ്ട് ആധുനിക ടോയ്‌ലറ്റ് ബ്ലോക്കുകളും ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീല ജോർജ്ജ് ഉദ്ഘാടനകർമ്മം നിർവഹിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയ് നെല്ലിശ്ശേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.ജെ. ഡിക്സൻ, കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്വപ്ന സത്യൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ്. അഭിലാഷ്, മിനി ദാസൻ, വിനയൻ തോട്ടാപ്പിള്ളി, പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ പി.എസ്. സുജേഷ്, വി.എം. ആന്റണി, എം. അൻവർ സാദിഖ്, പിടിഎ പ്രസിഡന്റ് സി.എൽ. ജോജു, എംപിടിഎ പ്രസിഡന്റ് പി. മിഷ, സ്കൂൾ ലീഡർ എം.വി ആദിത്യൻ, ഹെഡ്മിസ്ട്രസ് ജിഷ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *