nctv news pudukkad

പതിനെട്ടരക്കാവുകളില്‍ പ്രസിദ്ധമായ പുതുക്കാട് കുറുമാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി വേല മഹോത്സവം ആഘോഷിച്ചു

nctv news

രാവിലെ  വി.കെ. പത്മനാഭന്‍ അവതരിപ്പിക്കുന്ന ദേവീ മാഹാത്മ്യ പാരായണം, പൂക്കോട് കീനൂരപ്പന്‍ ഭജനസംഘത്തിന്റെ ഭജന അര്‍ച്ചന, ശ്രീഭൂതബലി എന്നിവ നടന്നു. പെരുവനം കുട്ടന്‍ മാരുടെ പ്രാമാണികത്വത്തില്‍ 50 ല്‍പരം കലാകാരന്മാര്‍ അണിനിരന്ന പഞ്ചാരിമേള അകമ്പടിയിലായിരുന്നു ശീവേലി എഴുന്നള്ളിപ്പ്. പ്രസാദഊട്ടും ഒരുക്കിയിരുന്നു. ഗജവീരന്മാരെ അണിനിരത്തി വാദ്യമേള നാദ വിസ്മയങ്ങള്‍ തീര്‍ത്തായിരുന്നു ദേശപ്പൂരങ്ങള്‍ ഒത്തുചേര്‍ന്ന കൂട്ടിയെഴുന്നള്ളിപ്പ്. കുനിശേരി അനിയന്‍ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം അകമ്പടിയിലായിരുന്നു ചടങ്ങുകള്‍. തുടര്‍ന്ന് പഴമയും പാരമ്പര്യവും വിളിച്ചോതി വേലകളിയും നന്തിക്കര മുല്ലയ്ക്കല്‍ പറയന്റെ പന്തല്‍വരവും നടത്തി. വൈകിട്ട് ചുറ്റുവിളക്ക്, നിറമാല, ദീപാരാധന, തായമ്പക, ബാലൈയും കുംഭഭരണി വേല മഹോത്സവത്തില്‍ ഉണ്ടായിരുന്നു

Leave a Comment

Your email address will not be published. Required fields are marked *