nctv news pudukkad

nctv news logo
nctv news logo

റെയില്‍വേ യാത്രക്കാര്‍ക്ക് ഡിജിറ്റല്‍ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിനായി പുതുക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ ‘റെയില്‍ വണ്‍’ ആപ്പ് ബോധവല്‍ക്കരണ പരിപാടിയും ഇന്‍സ്റ്റാളേഷന്‍ ഡ്രൈവും നടത്തി

nctv news-pudukad news

പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് മാതൃകാപരമായ ഈ പ്രവര്‍ത്തനം സംഘടിപ്പിച്ചത്.
സ്‌റ്റേഷനിലെത്തിയ നൂറുകണക്കിന് യാത്രക്കാര്‍ക്ക് എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ ആപ്പിന്റെ പ്രവര്‍ത്തനരീതികളെക്കുറിച്ച് വിശദീകരിച്ചു നല്‍കി. ടിക്കറ്റ് ബുക്കിംഗ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലളിതമാക്കുന്ന റെയില്‍ വണ്‍ ആപ്പ് യാത്രക്കാരുടെ മൊബൈല്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ നേരിട്ട് സഹായിച്ചു. ഇന്ത്യന്‍ റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന പുതിയ ആപ്പാണ് ‘റെയില്‍ വണ്‍’. റിസര്‍വേഷന്‍ ടിക്കറ്റുകള്‍, ജനറല്‍ ടിക്കറ്റുകള്‍ തുടങ്ങി റെയില്‍വേയുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റല്‍ ആവശ്യങ്ങളും ഈ ഒരൊറ്റ ആപ്പിലൂടെ യാത്രക്കാര്‍ക്ക് നിറവേറ്റാനാകും. പുതുക്കാട് റെയില്‍വേ സ്‌റ്റേഷന്‍ സൂപ്രണ്ട് കെ.കെ. അനന്തലക്ഷ്മി പരിപാടിക്ക് നേതൃത്വം നല്‍കി. പ്രജ്യോതി നികേതന്‍ കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. അലന്‍ ലൂക്കോസ്, ഡോ. ട്രീസ പീറ്റര്‍ എന്നിവരും എന്‍.എസ്.എസ് വോളണ്ടിയര്‍മാരും ക്യാമ്പയിന് സജീവമായി രംഗത്തുണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *