nctv news pudukkad

latest news

mupli strike

മുപ്ലി എസ്‌റ്റേറ്റിലെ സിഐടിയു തൊഴിലാളികളുടെ സൂചനാ പണിമുടക്കും ഗ്രൂപ്പ് ഓഫീസ് മാര്‍ച്ചും സിഐടിയു  ജില്ലാ വൈസ് പ്രസിഡന്റ്‌ പി.ജി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു

രണ്ടു വര്‍ഷമായിസര്‍വ്വീസില്‍ നിന്ന് പിരിഞ്ഞ തൊഴിലാളികളുടെ  തടഞ്ഞുവെച്ച ഗ്രാറ്റുവിറ്റി ഉടന്‍ നല്‍കുക. തടഞ്ഞുവെച്ച ബില്ലുകള്‍ ഉടന്‍ കൊടുത്തു തീര്‍ക്കുക.  താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, കുടിശ്ശിക വരുത്തിയ മുഴുവന്‍ തുകയും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. സിപിഐഎം ലോക്കല്‍ സെക്രട്ടറി മുഹമ്മദലി കുയിലന്‍തോടി അദ്ധ്യക്ഷത വഹിച്ചു.

മുപ്ലി എസ്‌റ്റേറ്റിലെ സിഐടിയു തൊഴിലാളികളുടെ സൂചനാ പണിമുടക്കും ഗ്രൂപ്പ് ഓഫീസ് മാര്‍ച്ചും സിഐടിയു  ജില്ലാ വൈസ് പ്രസിഡന്റ്‌ പി.ജി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു Read More »

KODAKARA BLOCK

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന ആര്‍ജിഎസ്എ ബ്ലോക്ക് പഞ്ചായത്ത്‌റിസോഴ്‌സ് സെന്റര്‍ ഓഫീസ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തുകളുടെ വകുപ്പ് തല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു കൊണ്ടുള്ള ആര്‍ജിഎസ്എ ബ്ലോക്ക് പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റ്, എംപ്ലോയബിലിറ്റി സെന്റര്‍, ബ്ലോക്ക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, തൊഴില്‍ സഭ ഏകോപനവും തുടര്‍ പ്രവര്‍ത്തനങ്ങളും, കുടുംബശ്രീ, മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍, വിവിധം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് റിസോഴ്‌സ് സെന്റര്‍ കേന്ദ്രീകരിച്ച് നടക്കുക.

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന ആര്‍ജിഎസ്എ ബ്ലോക്ക് പഞ്ചായത്ത്‌റിസോഴ്‌സ് സെന്റര്‍ ഓഫീസ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു Read More »

KALLAYI SCHOOL

കള്ളായി പനമ്പിള്ളി ഗോവിന്ദമേനോൻ മെമ്മോറിയൽ എൽപി സ്കൂളിൽ ഇനി പുതിയ പാചകപ്പുര

കള്ളായി പനമ്പിള്ളി ഗോവിന്ദമേനോന്‍ മെമ്മോറിയല്‍ എല്‍.പി സ്‌കൂളില്‍ എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പാചകപ്പുരയുടെ നിര്‍മ്മാണ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ അധ്യക്ഷത വഹിച്ചു. പിടിഎ ഭാരവാഹികള്‍, സ്‌കൂള്‍ അധികൃതര്‍ എന്നിവര്‍ പങ്കെടുത്തു

കള്ളായി പനമ്പിള്ളി ഗോവിന്ദമേനോൻ മെമ്മോറിയൽ എൽപി സ്കൂളിൽ ഇനി പുതിയ പാചകപ്പുര Read More »

PUDUKAD KRISHI BHAVAN

പുതുക്കാട് ഗ്രാമപഞ്ചായത്തിന്റെയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ പുതുക്കാട് കൃഷിഭവനില്‍ ഞാറ്റുവേല ചന്ത ആരംഭിച്ചു

പുതുക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ജോജു അദ്ധ്യക്ഷയായിരുന്നു. ഗ്രാമ പഞ്ചായത്തംഗങ്ങളായ സെബി കൊടിയന്‍, ഷാജു കാളിയേങ്കര, കൃഷി ഓഫീസര്‍ കവിത, കാര്‍ഷിക വികസന സമിതി അംഗങ്ങളായ വി.കെ. വേലുക്കുട്ടി, പി.ഐ. ജോസ് കൃഷ്ണന്‍ തയ്യില്‍ എന്നിവര്‍ പ്രസംഗിച്ചു. 

പുതുക്കാട് ഗ്രാമപഞ്ചായത്തിന്റെയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ പുതുക്കാട് കൃഷിഭവനില്‍ ഞാറ്റുവേല ചന്ത ആരംഭിച്ചു Read More »

matrathur sreekri8shna school

മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ വിജയോത്സവവും പിടിഎ പൊതുയോഗവും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

പിടിഎ പ്രസിഡന്റ് ബിജു തെക്കന്‍ അധ്യക്ഷനായിരുന്നു. സ്‌കൂള്‍ മാനേജര്‍ സി.കെ. രജതചന്ദ്രിക മുഖ്യപ്രഭാഷണം നടത്തി. വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാരങ്ങളും എന്റോവ്‌മെന്റുകളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് വിതരണം ചെയ്തു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ജെനീഷ് പി. ജോസ്, സജിത രാജീവ്, ഷൈനി ബാബു, എം. മഞ്ജുള, ജസ്റ്റിന്‍ പോള്‍, പ്രവീണ്‍ എം. കുമാര്‍, കെ.വി. മനോജ് എന്നിവര്‍ പ്രസംഗിച്ചു. 

മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ വിജയോത്സവവും പിടിഎ പൊതുയോഗവും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു Read More »

vellikiungara congress

വെള്ളിക്കുളങ്ങര ഗവ. യുപി സ്‌കൂള്‍ വളപ്പിലെ മരങ്ങള്‍ മുറിച്ചുമാറ്റിയതില്‍ അഴിമതിയുണ്ടെന്ന് ആരോപണം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്‌കൂളിനു മുന്നില്‍ ധര്‍ണ നടത്തി

 വെള്ളിക്കുളങ്ങര ഗവണ്‍മെന്റ് യുപി സ്‌കൂളിലെ 7 മരങ്ങളും പഞ്ചായത്തിന്റെ അധീനതയിലുള്ള 2 മരങ്ങളുമടക്കം 9 മരങ്ങള്‍ മറ്റത്തൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ അനുവാദത്തോടെ അനധികൃതമായി മുറിച്ച് കടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് വെള്ളിക്കുളങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധധര്‍ണ നടത്തി. 4 മരങ്ങള്‍ മുറിക്കാനുള്ള അനുമതി മാത്രം ഉണ്ടായിരിക്കെ 13 മരങ്ങള്‍ മുറിച്ച് മാറ്റിയതിതിന് പിന്നില്‍ ചില എല്‍ഡിഎഫ് അംഗങ്ങളുടെ ഒത്താശ ഉണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പ്രതിഷേധ പരിപാടി പുതുക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു, മണ്ഡലം

വെള്ളിക്കുളങ്ങര ഗവ. യുപി സ്‌കൂള്‍ വളപ്പിലെ മരങ്ങള്‍ മുറിച്ചുമാറ്റിയതില്‍ അഴിമതിയുണ്ടെന്ന് ആരോപണം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്‌കൂളിനു മുന്നില്‍ ധര്‍ണ നടത്തി Read More »

SEMINAR MATATHUR

മാലിന്യ മുക്ത, വലിച്ചെറിയല്‍ മുക്ത കേരളത്തിന്റെ ഭാഗമായി കൊടകര ഗ്രാമപഞ്ചായത്ത് ശില്‍പശാല സംഘടിപ്പിച്ചു

കൊടകര ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ജി. രെജീഷ് അധ്യക്ഷത വഹിച്ചു. മാലിന്യ സംസ്‌കരണം സംബന്ധിച്ച് ജില്ലാ ശുചിത്വ മിഷന്‍ കോ ഓഡിനേറ്റര്‍ ഏണസ്റ്റ് സി. തോമസ്, ശുചിത്വമിഷന്‍  ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് എ. അഖില്‍ എന്നിവര്‍ ക്ലാസെടുത്തു. കൊടകര പൊലീസ് എസ്.എച്.ഒ. ജയേഷ്ബാലന്‍, കോഴിക്കോട് നിറവ് ഡയറക്ടര്‍ ബാബു പറമ്പത്ത്, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി.എ. വേലായുധന്‍, കുടുംബശ്രീ ചെയര്‍പേഴ്‌സന്‍ എ.ആര്‍. രാജേശ്വരി തുടങ്ങിയവര്‍ സംസാരിച്ചു

മാലിന്യ മുക്ത, വലിച്ചെറിയല്‍ മുക്ത കേരളത്തിന്റെ ഭാഗമായി കൊടകര ഗ്രാമപഞ്ചായത്ത് ശില്‍പശാല സംഘടിപ്പിച്ചു Read More »

KK NARAYANAN ANUSMARANAM

അന്തരിച്ച മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ നാരായണന്റെ 12-ാമത്‌ ചരമവാര്‍ഷികം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു

മുന്‍ പുതുക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എന്നീനിലകളിലും പ്രവര്‍ത്തിച്ചിട്ടുള്ള നേതാവായിരുന്നു കെകെ നാരായണന്‍. അനുസ്മരണ സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജു കാളിയേങ്കര അദ്ധ്യക്ഷനായിരുന്നു. ഡിസിസി സെക്രട്ടറി സെബി കൊടിയന്‍ മുഖ്യപ്രഭാഷണം നടത്തി. ടി.വി. പ്രഭാകരന്‍, വി.കെ. വേലുക്കുട്ടി, ജെയിംസ് പറപ്പുള്ളി , രാജു തളിയപറമ്പില്‍ , രജനി സുധാകരന്‍, ഷൈനി ജോജു, രതി ബാബു, പ്രീതി ബാലകൃഷ്ണന്‍ , ആന്‍സിജോബി, സച്ചിന്‍

അന്തരിച്ച മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ നാരായണന്റെ 12-ാമത്‌ ചരമവാര്‍ഷികം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു Read More »

KODAKARA PANCHAYATH

കൊടകര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ഞാറ്റുവേല ചന്ത പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു

 കൊടകര ഗ്രാമപഞ്ചായത്ത്, കൃഷി ഭവന്‍, ഇക്കോഷോപ്പ് എന്നിവ സംയുക്തമായാണ്  ഞാറ്റുവേല ചന്ത ആരംഭിച്ചത്.  സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്വപ്ന സത്യന്‍  അധ്യക്ഷത വഹിച്ചു.  പഞ്ചായത്ത് അംഗങ്ങളായ ഷൈനി ജെയ്‌സണ്‍, സി.എ.റെക്‌സ്, കൃഷി ഓഫീസര്‍ പി.വി. സ്വാതിലക്ഷ്മി, പഞ്ചായത്ത് സെക്രട്ടറി കെ. ബിന്ദു, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ എ.ആര്‍. രാജശ്വേരി എന്നിവര്‍ സംസാരിച്ചു

കൊടകര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ഞാറ്റുവേല ചന്ത പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു Read More »

MATTATHUR FARMING

മൂന്നുദിവസത്തോളം  കനത്തുപെയ്ത മഴയെ തുടര്‍ന്ന് മറ്റത്തൂരിലെ കോടാലി പാടശേഖരം വെള്ളത്തിനടിയിലായി

സമീപത്തെ വെള്ളിക്കുളം വലിയ തോട് കവിഞ്ഞൊഴുകിയതാണ് പാടശേഖരം മുങ്ങാന്‍ ഇടയാക്കിയത്. മഴ മൂലമുള്ള കൃഷിനാശം ഭയന്ന് ് മറ്റത്തൂരിലെ ഒട്ടുമിക്ക പാടശേഖര സമിതികളും ഇക്കുറി വിരിപ്പ് കൃഷിയിറക്കാതെ മാറി നിന്നപ്പോള്‍ കോടാലി പാടശേഖരം ഉള്‍പ്പടെ ഏതാനും പാടങ്ങളില്‍ മാത്രമാണ് കൃഷി ചെയ്തിട്ടുള്ളത്. മഴ തുടങ്ങിയ ജൂണ്‍ ആദ്യം തന്നെ വിരിപ്പിനുള്ള കാര്‍ഷിിക പണികള്‍ ഇവര്‍ തുടങ്ങിയിരുന്നു. ജൂണ്‍ പകുതിയോടെ വിതയും പൂര്‍ത്തിയാക്കി. ഏതാനും കര്‍ഷകര്‍ ഞാറു നടുകയാണ് ചെയ്തത്. പാടശേഖരത്തിന്റെ പകുതിയോളം ഭാഗത്തെ കര്‍ഷകര്‍ മഴ സജീവമായതിനെ

മൂന്നുദിവസത്തോളം  കനത്തുപെയ്ത മഴയെ തുടര്‍ന്ന് മറ്റത്തൂരിലെ കോടാലി പാടശേഖരം വെള്ളത്തിനടിയിലായി Read More »

PUDUKAD RAIN

പുതുക്കാട് മഴയില്‍ സ്‌കൂള്‍ മതില്‍ തകര്‍ന്നുവീണു

പുതുക്കാട് മുപ്ലിയം റോഡില്‍ ഗവ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മതില്‍ തകര്‍ന്നുവീണു. മതിലിനോട് ചേര്‍ന്ന് സ്‌കൂള്‍ കോമ്പൗണ്ടില്‍ നിര്‍മിച്ചിരുന്ന ഷെഡും തകര്‍ന്നു. റോഡുവശത്തേക്കാണ് മതില്‍ തകര്‍ന്നുവീണത്.

പുതുക്കാട് മഴയില്‍ സ്‌കൂള്‍ മതില്‍ തകര്‍ന്നുവീണു Read More »

NJATTUVELA

 പറപ്പൂക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവനില്‍ നടക്കുന്ന ഞാറ്റുവേല മഹോത്സവത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ നിര്‍വഹിച്ചു

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ അമൃത നിഷാന്ത്, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി. കിഷോര്‍, കാര്‍ത്തിക ജയന്‍, കവിത സുനില്‍, റീന ഫ്രാന്‍സിസ്, കെ.സി. പ്രദീപ്, ദിനേശ് വെള്ളപ്പാടി, ഷീബ സുരേന്ദ്രന്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ബിജു ഡേവിഡ്, പാടശേഖര പ്രതിനിധികള്‍, കാര്‍ഷിക വികസന പ്രതിനിധികള്‍, ഇക്കോഷോപ്പ് ഭാരവാഹികള്‍, കര്‍ഷകര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 

 പറപ്പൂക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവനില്‍ നടക്കുന്ന ഞാറ്റുവേല മഹോത്സവത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ നിര്‍വഹിച്ചു Read More »

chimmini

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ എച്ചിപ്പാറ എന്ന മലയോര ഗ്രാമത്തിലെ പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ പുതിയ മുന്നേറ്റം

കഴിഞ്ഞ 7 വര്‍ഷങ്ങളായി വിവിധ കാരണങ്ങളാല്‍ പ്രവൃത്തി നടത്താതിരുന്ന ചിമ്മിനി ഡാം പ്രദേശത്ത് വീണ്ടും തൊഴിലുറപ്പ് പദ്ധതി ആരംഭിക്കുന്നു. ഇതോടെ തോട്ടം മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന വലിയൊരു വിഭാഗം മലയോര ജനതയ്ക്കാണ് പുതിയൊരു ഉപജീവനമാര്‍ഗ്ഗം തെളിയുന്നത്. വനം വകുപ്പും തൊഴിലുറപ്പ് പദ്ധതിയുമായുള്ള  സംയോജന പ്രവൃത്തികളിലൂടെ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് 200 തൊഴില്‍ ദിനങ്ങളും ജനറല്‍ വിഭാഗത്തിന് 100 ദിനങ്ങളും ഉറപ്പ് വരുത്താനാണ് ലക്ഷ്യം വയ്ക്കുന്നത്. പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് അവരുടെ സങ്കേതങ്ങളിലോ പരിസരപ്രദേശങ്ങളിലോ തൊഴില്‍ നല്കുക എന്ന വെല്ലുവിളിക്കാണ്

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ എച്ചിപ്പാറ എന്ന മലയോര ഗ്രാമത്തിലെ പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ പുതിയ മുന്നേറ്റം Read More »

mini civil station pkd

പുതുക്കാട് മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മ്മിക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് എംഎല്‍എയും ജില്ലാകളക്ടറും അടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.എസ്. പ്രിന്‍സ്, സരിത രാജേഷ്, ബ്ലോക്ക് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അല്‍ജോ പുളിക്കന്‍, ഡെപ്യൂട്ടി കളക്ടര്‍ പി.എ വിഭൂഷണന്‍, ചാലക്കുടി തഹസില്‍ദാര്‍ ഇ.എന്‍ രാജു, കൊടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ആര്‍. അജയഘോഷ്, സിപിഎം കൊടകര ഏരിയ സെക്രട്ടറി  പി.കെ. ശിവരാമന്‍, പുതുക്കാട് ലോക്കല്‍

പുതുക്കാട് മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മ്മിക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് എംഎല്‍എയും ജില്ലാകളക്ടറും അടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിച്ചു Read More »

nandikara school

നന്തിക്കര ഗവ. സ്‌കൂളിലെ വിജയോത്സവം സംഘടിപ്പിച്ചു

 സ്‌കൂള്‍ അങ്കണത്തില്‍ വച്ച് നടന്ന സമാദരണ പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ലത ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനവും സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാര്‍ത്തിക ജയന്‍ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. അധ്യാപിക കെ. ശ്രീലത, ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത സുനില്‍, പറപ്പൂക്കര

നന്തിക്കര ഗവ. സ്‌കൂളിലെ വിജയോത്സവം സംഘടിപ്പിച്ചു Read More »

kochnnam vayanasala

കൊടകര ഉളുംമ്പത്തുംകുന്ന് കൊച്ചന്നം ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ വായന പക്ഷാചരണവും അനുമോദന സദസ്സും സംഘടിപ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി.ഡി. നെല്‍സണ്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാര്‍ത്തിക ജയന്‍, പഞ്ചായത്തംഗം നന്ദിനി രമേശന്‍, പഞ്ചായത്ത് തല വായനശാല നേതൃസമിതി കണ്‍വീനര്‍ ടി.കെ. പ്രദീപ്, തിങ്കള്‍ ബുക്‌സ് പ്രസാധകന്‍ സുധാകരന്‍ നെല്ലായി, കെ. എസ്. അര്‍ഷാദ്, വായനശാല സെക്രട്ടറി സിദ്ധാര്‍ത്ഥന്‍ ഐനിക്കല്‍, പ്രകാശ്‌നി സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെയും യുവ അസിസ്റ്റന്റ് ഡയറക്ടര്‍

കൊടകര ഉളുംമ്പത്തുംകുന്ന് കൊച്ചന്നം ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ വായന പക്ഷാചരണവും അനുമോദന സദസ്സും സംഘടിപ്പിച്ചു Read More »

thoravu kootayma

എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ പുതുക്കാട് പഞ്ചായത്തിലെ 13,14,15 വാര്‍ഡുകളിലെ വിദ്യാര്‍ത്ഥികളെ തുറവ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആദരിച്ചു

ചടങ്ങ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വടക്കുംനാഥന്‍ ക്ഷേത്രത്തിന്റെ മിനിയേച്ചര്‍ തയ്യാറാക്കിയ യുവ കലാകാരന്‍ ശ്രീജിത്ത് കോലോത്ത് പറമ്പിലിനെയും ചടങ്ങില്‍ ആദരിച്ചു. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷനായിരുന്നു. പഞ്ചായത്തംഗങ്ങളായ ഫിലോമിന ഫ്രാന്‍സിസ്, സി.പി. സജീവന്‍, തുറവിലെ വിവിധ സാമൂഹിക രാഷ്ട്രീയ സംഘടനകളില്‍ പെട്ട നടുവം ഹരി തിരുമേനി, ശ്യാല്‍ പുതുക്കാട്, സി.കെ. ദില്‍, സുജിത്ത് തൃപ്പാക്ക, രാജേഷ് പുളിക്കല്‍, വിജയകുമാര്‍ പുതുക്കാട്ടില്‍, തുറവ് കൂട്ടായ്മ അംഗങ്ങളായ വര്‍ഗീസ് തെക്കേത്തല, രമ്യക്ക് കിളിയാറെ എന്നിവര്‍

എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ പുതുക്കാട് പഞ്ചായത്തിലെ 13,14,15 വാര്‍ഡുകളിലെ വിദ്യാര്‍ത്ഥികളെ തുറവ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആദരിച്ചു Read More »

pudukad houe destroyed

പുതുക്കാട് വീടിന് മുകളിലേക്ക് മണ്ണും മരവും ഇടിഞ്ഞുവീണു

പുതുക്കാട് റെയില്‍വെ സ്‌റ്റേഷന് സമീപം വീടിന് മുകളിലേക്ക് മണ്ണും മരവും ഇടിഞ്ഞുവീണു.കാരേപറമ്പില്‍ ബ്രെഡിയുടെ വീടിനു മുകളിലാണ് മണ്ണും മരവും ഇടിഞ്ഞ് വീണത്.വീട് ഭാഗീകമായി തകർന്നു.ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ആളപായമില്ല. വീടിന് പുറകിലെ കുന്നിൻമുകളിൽ നിന്നാണ് മണ്ണും മരവും പാറക്കല്ലുകളും വീടിന് മുകളിലേക്ക് വീണത്. തൊട്ടടുത്ത വീടുകളിലേക്കും കുന്നിടിഞ്ഞ് വീഴുമെന്ന ആശങ്കയിലാണ് വീട്ടുകാർ

പുതുക്കാട് വീടിന് മുകളിലേക്ക് മണ്ണും മരവും ഇടിഞ്ഞുവീണു Read More »

pudukad arrest

പറപ്പൂക്കര പള്ളത്ത് അനധികൃത മദ്യവിൽപന, ഒരാൾ അറസ്റ്റിൽ, 25 ലിറ്റർ മദ്യം പിടികൂടി

പറപ്പൂക്കര പള്ളത്ത് പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് സ്ഥലങ്ങളിൽ വിൽപനക്കായി സൂക്ഷിച്ച 25 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി. പള്ളത്ത് ഹോട്ടലിൻ്റെ മറവിൽ മദ്യവിൽപ്പന നടത്തിയിരുന്ന കരവട്ട് സുനിൽകുമാറാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 8 ലിറ്റർ മദ്യം പിടികൂടി. പറപ്പൂക്കര പള്ളം പനിയത്തുപറമ്പിൽ രതീഷിൻ്റെ വീട്ടിൽ നിന്ന് 17 ലിറ്റർ മദ്യം പിടികൂടി. പോലീസിനെ കണ്ട് പ്രതി ഓടിരക്ഷപ്പെട്ടു

പറപ്പൂക്കര പള്ളത്ത് അനധികൃത മദ്യവിൽപന, ഒരാൾ അറസ്റ്റിൽ, 25 ലിറ്റർ മദ്യം പിടികൂടി Read More »

ration vyapari

സംസ്ഥാന വ്യാപകമായി റേഷന്‍ വ്യാപാരികള്‍ സംയുക്തമായി നടത്തുന്ന തുടര്‍സമരത്തിന്റെ ഭാഗമായി മുകുന്ദപുരം താലൂക്കില്‍ റേഷന്‍ വ്യാപാരി സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട മിനി സിവില്‍ സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

ആറു വര്‍ഷമായി മുടങ്ങി കിടക്കുന്ന റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌കരിച്ച് മിനിമം വേതനം 30,000 രൂപയാക്കി വര്‍ദ്ധിപ്പിക്കുക, കേന്ദ്ര ഗവണ്‍മെന്റ് വെട്ടിക്കുറച്ച റേഷനരിയും ഗോതമ്പും പഞ്ചസാരയും മണ്ണണ്ണയും പുന:സ്ഥാപിക്കുക, റേഷന്‍ വ്യാപാരികള്‍ക്ക് കിട്ടാനുള്ള കമ്മീഷന്‍ കുടിശ്ശഖ ലഭ്യമാക്കുക, കേന്ദ്ര വേതന വിഹിതം വര്‍ദ്ധിപ്പിക്കുക, സെര്‍വര്‍ തകരാര്‍ പരിഹരിച്ച് വിതരണത്തിലെ തടസ്സങ്ങള്‍ ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാന വ്യാപകമായി സമരം നടക്കുന്നത്. പ്രതിഷേധപരിപാടികള്‍ എകെആര്‍ആര്‍ഡിഎ സംസ്ഥാന സെക്രട്ടറി പി.ഡി. പോള്‍ ഉദ്ഘാടനം ചെയ്തു. കെഎസ്ആര്‍ആര്‍ഡിഎ താലൂക്ക്

സംസ്ഥാന വ്യാപകമായി റേഷന്‍ വ്യാപാരികള്‍ സംയുക്തമായി നടത്തുന്ന തുടര്‍സമരത്തിന്റെ ഭാഗമായി മുകുന്ദപുരം താലൂക്കില്‍ റേഷന്‍ വ്യാപാരി സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട മിനി സിവില്‍ സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി Read More »