തൊണ്ണൂറുകളില്‍ മറ്റത്തൂരിലെ മൂന്നുമുറിയില്‍ ഒരു കൂട്ടം ചേര്‍ന്ന് രൂപം നല്‍കിയ സഞ്ചാരികളുടെ കൂട്ടായ്മക്ക് 25 വയസു തികയുന്നു
സഹപാഠികളും സുഹൃത്തുക്കളുമായ 11 പേര്‍ ചേര്‍ന്നാണ് 1999 ല്‍ യാത്രകള്‍ക്കായി ഒരു കൂട്ടായ്മ രൂപീകരിച്ചത്. അറിയാത്ത ദേശങ്ങളിലേക്ക് കാണാത്ത കാഴ്ചകള്‍ തേടിയുള്ള യാത്രകള്‍ സംഘടിപ്പിക്കുക എന്നതായിരുന്നു ഈ കൂട്ടായ്മയുടെ ലക്ഷ്യം. ആദ്യ യാത്ര അതിരപ്പിള്ളിയിലേക്കായിരുന്നു. തുടക്കത്തില്‍ പേരില്ലാതിരുന്ന കൂട്ടായ്മക്ക് പതിമൂന്ന് വര്‍ഷം മുമ്പാണ് സഫാരി ക്ലബ് എന്ന് പേരിട്ടത്. ഇന്നിപ്പോള്‍ ഈ കൂട്ടായ്മ ഇരുപത്തഞ്ചാം വര്‍ഷത്തിലെത്തിനില്‍ക്കുമ്പോള്‍ രാജ്യത്തിനകത്തും പുറത്തുമായി നൂറോളം യാത്രകള്‍ ഇവര്‍ പൂര്‍ത്തിയാക്കികഴിഞ്ഞു.കടല്‍ യാത്രയും ആകാശയാത്രയും ആസ്വദിച്ച് കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ ചരിത്രത്തിന്റെ ചിറകടിശബ്ദവും പ്രകൃതിവിസ്മയങ്ങളുടെ മനോഹരകാഴ്ചകളും …