nctv news pudukkad

nctv news logo
nctv news logo

Kerala news

കോണ്‍ഗ്രസ് അളഗപ്പനഗര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റായി ജിമ്മി മഞ്ഞളി വീണ്ടും ചുമതലയേറ്റു

സ്ഥാനാരോഹണചടങ്ങ് മുന്‍ എംഎല്‍എ എം.കെ.പോള്‍സണ്‍ ഉദ്ഘാടനം ചെയ്തു. ആന്റണി കുറ്റൂക്കാരന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ കെ. ഗോപാലകൃഷ്ണന്‍, ടി.എം. ചന്ദ്രന്‍, സെബി കൊടിയന്‍, നേതാക്കളായ കെ.പരമേശ്വരന്‍ നായര്‍, പോള്‍സണ്‍ തെക്കുംപീടിക, പി.ടി.വിനയന്‍, സിജോ പുന്നക്കര, ഇ.എം.ഉമ്മര്‍, ഫൈസല്‍ ഇബ്രാഹിം, മോളി ജോസഫ്, കെ.രാധാകൃഷ്ണന്‍, ജിജോ ജോണ്‍, ഹരന്‍ ബേബി, കെ. രജനി, അല്‍ഫോണ്‍സ സ്റ്റിമ എന്നിവര്‍ പ്രസംഗിച്ചു. ദീര്‍ഘകാലം അളഗപ്പനഗര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന കെ. പരമേശ്വരനെ ആദരിച്ചു.

ആമ്പല്ലൂര്‍ കുണ്ടുക്കാവ് ഭഗവതിക്ഷേത്രത്തിലെ ഇരുപത്തെട്ടുച്ചാല്‍ ആഘോഷിച്ചു

രാവിലെ ശീവേലി, പെരുവനം സതീശന്‍ മാരാരുടെ പ്രമാണത്തില്‍ മേളം, ഉച്ചക്ക് പ്രസാദ ഊട്ട്, ഉച്ചതിരിഞ്ഞ് കാഴ്ചശീവേലി, പല്ലാവൂര്‍ ശ്രീധരമാരാരുടെ പ്രമാണത്തില്‍ പഞ്ചവാദ്യം, വൈകീട്ട് കൂട്ടിഎഴുന്നള്ളിപ്പ്, പാണ്ടിമേളം, തായമ്പക, രാത്രി ഡാന്‍സ് ഡ്രാമ എന്നിവയായിരുന്നു പ്രധാന പരിപാടികള്‍.

വയനാട്ടില്‍ കാട്ടാന ആക്രമണം തടയാന്‍ സ്‌പെഷ്യല്‍ സെല്‍ രൂപീകരിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍

വയനാട്ടില്‍ കാട്ടാന ആക്രമണം തടയാന്‍ സ്‌പെഷ്യല്‍ സെല്‍ രൂപീകരിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. കാട്ടാനശല്യം നേരിടാന്‍ സംസ്ഥാനാന്തര കോര്‍ഡിനേഷന്‍ കമ്മിറ്റിയും രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട് കാട്ടാന ആക്രമണത്തിന്റെ പശ്ചാതലത്തില്‍ തൃശൂരില്‍ ചേര്‍ന്ന വനംവകുപ്പ് ഉന്നതതല യോഗത്തിലാണ് തീരുമാനം. വയനാട്ടിലെ കാട്ടാന ആക്രമണം നേരിടാന്‍ സമഗ്രമായ പദ്ധതികള്‍ വേണമെന്നാണ് തൃശൂരില്‍ ചേര്‍ന്ന വനം വകുപ്പ് ഉന്നതതല യോഗം വിലയിരുത്തിയത്. മൂന്ന് വനം ഡിവിഷനുകള്‍ ഉള്‍പ്പെടുത്തി വയനാട്ടില്‍ സ്‌പെഷ്യല്‍ സെല്‍ രൂപീകരിക്കുകയും കൂടുതല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ ഇതിലേക്ക് നിയമിക്കുകയും ചെയ്യും. …

വയനാട്ടില്‍ കാട്ടാന ആക്രമണം തടയാന്‍ സ്‌പെഷ്യല്‍ സെല്‍ രൂപീകരിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ Read More »

പാലിയേക്കരയില്‍ വന്‍ സ്പിരിറ്റ് വേട്ട

പൊള്ളാച്ചിയില്‍ നിന്നും കടത്തുകയായിരുന്ന 1750 ലിറ്റര്‍ ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് പിടികൂടി. പിക്ക്അപ്പില്‍ നാളികേരം കൊണ്ടുപോവുകയാണെന്ന വ്യാജേന കടത്താന്‍ ശ്രമിച്ച സ്പിരിറ്റാണ് പിടികൂടിയത്. 35 ലിറ്ററിന്റെ 50 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ പാലക്കാട് സ്വദേശി ശ്രീകൃഷ്ണന്‍, തമിഴ്‌നാട് സ്വദേശി കറുപ്പുസ്വാമി എന്നിവര്‍ പിടിയിലായി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടികൂടിയത്. തൃശ്ശൂര്‍ ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ ഷാനവാസ്, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ റ്റി. അനികുമാര്‍, സ്‌ക്വാഡ് അംഗങ്ങളായ സര്‍ക്കിള്‍ …

പാലിയേക്കരയില്‍ വന്‍ സ്പിരിറ്റ് വേട്ട Read More »

പുതുക്കാട് കുറുമാലി ക്ഷേത്രത്തിന് സമീപത്തെ പാടത്ത് തീപിടുത്തം

സൗത്ത് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ഓട്ട് കമ്പനിലേക്കും തീ പടര്‍ന്നു. ഓട്ട് കമ്പനിയില്‍ സൂക്ഷിച്ചിരുന്ന ഉപയോഗശൂന്യമായ കാര്‍ സീറ്റുകളും അനുബന്ധവസ്തുക്കളും കത്തിനശിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്കായിരുന്നു സംഭവം. റെയില്‍പാളത്തിന് തൊട്ടരികെ വരെ തീ പടര്‍ന്നത് ആശങ്കയുണ്ടാക്കി. പുതുക്കാട് നിന്നും 2 യൂണിറ്റും ചാലക്കുടിയില്‍ നിന്ന് ഒരു യൂണിറ്റും അഗ്നിരക്ഷാസേനയെത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ദില്ലിയില്‍ നടത്തിയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എല്‍ഡിഎഫ് നേതൃത്വത്തില്‍ പുതുക്കാട് സെന്ററില്‍ ബഹുജനസദസ് നടത്തി

അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ലഭിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുവെന്നാരോപിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ദില്ലിയില്‍ നടത്തിയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എല്‍ഡിഎഫ് നേതൃത്വത്തില്‍ പുതുക്കാട് സെന്ററില്‍ ബഹുജനസദസ് നടത്തി. സിപിഎം കൊടകര ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ പുതുക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.പി. പ്രദീഷ് അധ്യക്ഷത വഹിച്ചു. സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.എ. ഫ്രാന്‍സിസ്, ഏരിയ കമ്മിറ്റി അംഗം എ.വി. ചന്ദ്രന്‍, എന്‍സിപി സംസ്ഥാന കമ്മിറ്റി അംഗം പി.സി. കറപ്പന്‍, സരിത രാജേഷ്, …

ദില്ലിയില്‍ നടത്തിയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എല്‍ഡിഎഫ് നേതൃത്വത്തില്‍ പുതുക്കാട് സെന്ററില്‍ ബഹുജനസദസ് നടത്തി Read More »

ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് വരന്തരപ്പിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിമ്മിനി ജൂങ്ക്‌ട്ടോളി എസ്‌റ്റേറ്റ് ഓഫീസ് ഉപരോധിച്ചു

വന്യ ജീവി ആക്രമണങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ കാലാവധി കഴിഞ്ഞ മരങ്ങള്‍ മുറിച്ചു മാറ്റി റീപ്ലാന്റ് ചെയ്യുക, എസ്‌റ്റേറ്റിനുള്ളിലെ അടിക്കാട് വെട്ടിതെളിയിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് വരന്തരപ്പിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിമ്മിനി ജൂങ്ക്‌ട്ടോളി എസ്‌റ്റേറ്റ് ഓഫീസ് ഉപരോധിച്ചു. പാലപ്പിള്ളി സെന്ററില്‍ നിന്നുമാണ് പ്രകടനം ആരംഭിച്ചത്. സമരപരിപാടികള്‍ ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ജെയിംസ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ.എം. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. കെ.എല്‍. ജോസ്, ബിജു …

ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് വരന്തരപ്പിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിമ്മിനി ജൂങ്ക്‌ട്ടോളി എസ്‌റ്റേറ്റ് ഓഫീസ് ഉപരോധിച്ചു Read More »

പൊതു വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് മൂപ്ലിയം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പണിതീര്‍ത്ത ലാബ് ലൈബ്രറി കെട്ടിടം തുറന്നു

കെ. രാമചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് അധ്യക്ഷനായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. പി ഡബ്ല്യൂ ഡി എക്‌സിക്യൂറ്റിവ് എഞ്ചിനീയര്‍ പി വി ബിജി പദ്ധതി വിശദീകരിച്ചു. എച്ച് എസ് എസ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വി.എം. കരിം, പ്രിന്‍സിപ്പാള്‍ പി.പി. ടെസ്സി, …

പൊതു വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് മൂപ്ലിയം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പണിതീര്‍ത്ത ലാബ് ലൈബ്രറി കെട്ടിടം തുറന്നു Read More »

അളഗപ്പനഗര്‍ പഞ്ചായത്തിന്റെ ബജറ്റ് വൈസ് പ്രസിഡന്റ് കെ. രാജേശ്വരി അവതരിപ്പിച്ചു

പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അധ്യക്ഷത വഹിച്ചു. ബജറ്റ് യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. ചന്ദ്രന്‍, പഞ്ചായത്ത് അംഗങ്ങള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, സെക്രട്ടറി പി.ബി. സുഭാഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.

12 കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിന്റെ സംഘാടകസമിതി യോഗം വരന്തരപ്പിള്ളിയില്‍ നടത്തി

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരന്‍ അധ്യക്ഷയായ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ചടങ്ങില്‍ സംഘാടകസമിതി ചെയര്‍മാനായി വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരനെയും കണ്‍വീനറായി മൈനര്‍ ഇറിഗേഷന്‍ എന്‍ജിനീയര്‍ കെ.ആര്‍. ആര്യയെയും ട്രഷററായി അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കലിനെയും തെരഞ്ഞെടുത്തു. ഈ മാസം 16ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ തോട്ടുമുഖം …

12 കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിന്റെ സംഘാടകസമിതി യോഗം വരന്തരപ്പിള്ളിയില്‍ നടത്തി Read More »

ഭരണകൂടത്തെയും ജനങ്ങളെയും ടോള്‍കമ്പനി പരസ്യമായി കബളിപ്പിക്കുകയാണെന്ന് മുന്‍ സ്പീക്കര്‍ വി.എം. സുധീരന്‍ ആരോപിച്ചു

പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് ടോള്‍ വിരുദ്ധ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ നടന്ന സമര ശ്യംഖല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡ് സേഫ്റ്റി കൗണ്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം അമ്പതോളം അപകടകരമായ സ്‌പോട്ടുകളും നിരവധി നിര്‍മ്മാണ തകരാറുകളും ചൂണ്ടികാണിച്ചിട്ടും ടോള്‍ കമ്പനിക്കെതിരെ നടപടിയെടുക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിസമ്മതിക്കുന്നുവെന്നും 40% സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് വാങ്ങിയാണ് ഹൈവെ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ടോള്‍ കാലാവധി വീണ്ടും നീട്ടി നല്‍കിയത് ജനവഞ്ചനയാണെന്നും വി.എം. സുധീരന്‍ കുറ്റപ്പെടുത്തി. …

ഭരണകൂടത്തെയും ജനങ്ങളെയും ടോള്‍കമ്പനി പരസ്യമായി കബളിപ്പിക്കുകയാണെന്ന് മുന്‍ സ്പീക്കര്‍ വി.എം. സുധീരന്‍ ആരോപിച്ചു Read More »

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ എച്ച് ബി 12@ മറ്റത്തൂര്‍ എന്ന പദ്ധതിയോടനുബന്ധിച്ചു ചോരക്ക് ചീര ഞങ്ങളും എച്ച്ബി 12 ലേക്ക് എന്ന പരിപാടി മറ്റത്തൂര്‍ ജി എല്‍ പി സ്‌കൂളില്‍ സംഘടിപ്പിച്ചു

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ഷൈനി ബാബു അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക എം.എസ.് ബീന, പി ടി എ പ്രസിഡന്റ് പി.ആര്‍. വിമല്‍, അധ്യാപിക പ്രീതി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ ഇലക്കറികള്‍ ഉള്‍പ്പെടുത്തികൊണ്ട് പോഷകാഹാര കുറവ് പരിഹരിക്കുന്നതിനും വിളര്‍ച്ച പരിഹരിക്കുന്നതിനുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. വിവിധ ഇനത്തില്‍ പെട്ട ചീര തൈകളാണ് സ്‌കൂള്‍ അങ്കണത്തില്‍ കൃഷിക്കായി ഒരുക്കിയിക്കുന്നത്.

മിസ്റ്റര്‍ കേരള മത്സരത്തില്‍ ഒന്നാം സ്ഥാനം മണ്ണംപേട്ട സ്വദേശിക്ക്

വയനാട് നടന്ന സബ് ജൂനിയര്‍ 70 കിലോഗ്രാം മിസ്റ്റര്‍ കേരള മത്സരത്തില്‍ ആകാശ് അരവിന്ദനാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. നന്തിക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് വിദ്യാര്‍ത്ഥിയാണ് ആകാശ്. ആമ്പല്ലൂര്‍ ഫിറ്റ്‌നസ് പ്ലസ് ഹെല്‍ത്ത് ക്ലബ്ബ് ട്രെയ്‌നര്‍ പി.ആര്‍. ജോണിയുടെ കീഴിലാണ് ആകാശ് പരിശീലിക്കുന്നത്. മണ്ണംപേട്ട തെക്കേക്കര അരവിന്ദന്‍ ജിഷ ദമ്പതികളുടെ മകനാണ് ആകാശ്.

മാലിന്യ സംസ്്കരണത്തിനും വയോജനക്ഷേമത്തിനും മുന്‍ഗണന നല്‍കി പുതുക്കാട് ഗ്രാമപഞ്ചായത്ത് ബജറ്റ്

പഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പ്രസിഡന്റ് കെ.എം.ബാബുരാജ് അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് ഷൈനി ജോജു അവതരിപ്പിച്ചു. (വിഒ) 23,23,16,598 രൂപ വരവും, 22,17,21,020 രൂപ ചിലവും, 1,05,95,578 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റില്‍ കൃഷി, റോഡ് വികസനം എന്നിവയ്ക്കും ഊന്നല്‍ നല്‍കിയിട്ടുണ്ട്. ലൈഫ്മിഷന്‍ ഉള്‍പ്പെടെയുള്ള ഭവനിര്‍മ്മാണ പദ്ധതികള്‍ക്ക് 2.5 കോടി രൂപയും റോഡുകളുടെ അറ്റകുറ്റപണികള്‍ക്ക് 1.75 കോടി രൂപയും പട്ടികജാതിക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 1 കോടി രൂപയും വകയിരുത്തി. ഭിന്നശേഷി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകം പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കും. …

മാലിന്യ സംസ്്കരണത്തിനും വയോജനക്ഷേമത്തിനും മുന്‍ഗണന നല്‍കി പുതുക്കാട് ഗ്രാമപഞ്ചായത്ത് ബജറ്റ് Read More »

നിരത്തിലെ സുരക്ഷിത യാത്ര ബോധവത്കരണവുമായി ഹെല്‍മറ്റ് ജീവിതത്തിന്റെ ഭാഗമാക്കിയ ‘ഹെല്‍മറ്റ് മാന്‍’ രാഘവേന്ദ്ര കുമാര്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ എത്തി

റോഡ് സുരക്ഷാ വാരാഘോഷത്തോടനുബന്ധിച്ച് ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡാണ് പരിപാടി സംഘടിപ്പിച്ചത്. ഹെല്‍മറ്റില്ലാതെ യാത്ര ചെയ്ത യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നല്‍കുകയും സുരക്ഷിതയാത്രയെ സംബന്ധിച്ച് അവബോധം നല്‍കുകയും ചെയ്തു. പൊതുജനങ്ങള്‍ക്കു ഗുണനിലവാരമുള്ള ഹെല്‍മറ്റുകള്‍ ലഭ്യമാക്കണമെന്നും രാഘവേന്ദ്ര ആവശ്യപ്പെടുന്നു. ബിഹാറിലെ കൈമൂര്‍ ഗ്രാമത്തില്‍ ജനിച്ച രാഘവേന്ദ്ര കുമാര്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഇരുചക്ര വാഹന ഉടമകള്‍ക്കു സൗജന്യമായി ഹെല്‍മറ്റുകള്‍ വിതരണം ചെയ്യുന്നതിനാലാണു ‘ഹെല്‍മറ്റ് മാന്‍’ എന്ന പേരു വീണത്. റോഡ് സുരക്ഷാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, നിയമങ്ങള്‍ പാലിക്കല്‍ എന്നിവ …

നിരത്തിലെ സുരക്ഷിത യാത്ര ബോധവത്കരണവുമായി ഹെല്‍മറ്റ് ജീവിതത്തിന്റെ ഭാഗമാക്കിയ ‘ഹെല്‍മറ്റ് മാന്‍’ രാഘവേന്ദ്ര കുമാര്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ എത്തി Read More »

ദേശീയ വിരമുക്തദിന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കോടാലി ജിഎല്‍പി സ്‌കൂളില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് നിര്‍വഹിച്ചു

മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സജിത രാജീവന്‍ പോസ്റ്റര്‍ പ്രകാശനം നടത്തി. ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. ടി.കെ. ജയന്തി, ജില്ലാ പഞ്ചായത്ത് അംഗം ജനീഷ് പി. ജോസ്, പഞ്ചായത്ത് അംഗം കെ.എസ്. സൂരജ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.പി. ശ്രീദേവി, മറ്റത്തൂര്‍ കുടുംബാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. എം.വി. റോഷ്, ഡോ. ടി.കെ. അനൂപ്കുമാര്‍, ഡോ. എന്‍.എ. ഷീജ, പി.എ. സന്തോഷ് …

ദേശീയ വിരമുക്തദിന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കോടാലി ജിഎല്‍പി സ്‌കൂളില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് നിര്‍വഹിച്ചു Read More »

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ പതിനാലാമത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ചാലക്കുടിയില്‍ പ്രതിനിധി സമ്മേളനം നടത്തി

സിഒഎ സംസ്ഥാന പ്രസിഡന്റ് അബൂബക്കര്‍ സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. സിഒഎ ജില്ലാ പ്രസിഡന്റ് ടി.ഡി. സുഭാഷ് അധ്യക്ഷത വഹിച്ചു. സിഒഎ ജില്ലാ സെക്രട്ടറി പി. ആന്റണി ജില്ലാ പ്രവര്‍ത്തക റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ സി.ജി. ജോസ് സാമ്പത്തിക റിപ്പോര്‍ട്ടും ഇ.എല്‍. ടോണി ഓഡിറ്റ് റിപ്പോര്‍ട്ടും സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം കെ. ഗോവിന്ദന്‍ സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ച, പൊതുചര്‍ച്ച, മറുപടി എന്നിവയുണ്ടായി. സിഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. രാജന്‍, സംസ്ഥാന എക്‌സിക്യുട്ടീവ് …

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ പതിനാലാമത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ചാലക്കുടിയില്‍ പ്രതിനിധി സമ്മേളനം നടത്തി Read More »

അന്തരിച്ച നടന്‍ കലാഭവന്‍ മണിയെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍

മണിക്ക് വേണ്ടിയുള്ള സ്മാരകം പ്രഖ്യാപനത്തിലൊതുങ്ങിയെന്ന് സഹോദരന്‍. വേണ്ടി വന്നാല്‍ പ്രത്യക്ഷ സമരത്തിന് ഇറങ്ങുമെന്നും ആര്‍ എല്‍ വി രാമകൃഷ്ണന്‍ പറഞ്ഞു. അടുത്തമാസം 6ന് കലാഭവന്‍ മണി മരണപ്പെട്ട് 8 വര്‍ഷം തികയുകയാണ്. എന്നിട്ടും, മണിയുടെ ഓര്‍മ്മക്കായി ചാലക്കുടിയില്‍ പ്രഖ്യാപിച്ച സ്മാരകത്തിന്റെ നിര്‍മ്മാണം വൈകുന്നതിലാണ് സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ പ്രതിഷേധവുമായെത്തിയത്. സ്മാരകത്തിന് വിവിധ ബജറ്റുകളിലായി 3 കോടി രൂപ വകയിരുത്തിയതല്ലാതെ തറക്കല്ലിടല്‍ പോലും നടന്നില്ല. മണിക്ക് സ്മാരകം നിര്‍മിക്കുമെന്ന് പ്രഖ്യാപനം നടത്തിയ അതേ സര്‍ക്കാരാണ് ഇപ്പോഴുമുള്ളത്. …

അന്തരിച്ച നടന്‍ കലാഭവന്‍ മണിയെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ Read More »

കാന്‍സര്‍ ദിനാചരണത്തിന്റെ ഭാഗമായി അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്‌നിക് കോളേജില്‍ കാന്‍സര്‍ ബോധവത്കരണ സെമിനാര്‍ നടത്തി

കോളേജിലെ എന്‍എസ്എസ് യൂണിറ്റിന്റെയും റെഡ് റിബണ്‍ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. അമല കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ ഇമ്മ്യൂണോളജി ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മനു കെ. ആര്യന്‍ ക്ലാസ് നയിച്ചു. പുതിയ കാലഘട്ടത്തില്‍ വര്‍ദ്ധിച്ചുവരുന്ന ക്യാന്‍സര്‍ രോഗത്തെ കുറിച്ചും ആധുനിക ചികിത്സാ രീതിയിലൂടെ മുന്‍കൂട്ടി കണ്ടുപിടിച്ച് രോഗം ചികിത്സിച്ച് ഭേദമാക്കുന്നതിനെ കുറിച്ച് സെമിനാറില്‍ വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ എന്‍.ജെ. സാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ ജോഷി ആന്റേഴ്‌സണ്‍, ടീന ജോണ്‍സണ്‍, ഷിജില അഭിനവ് എന്നിവര്‍ …

കാന്‍സര്‍ ദിനാചരണത്തിന്റെ ഭാഗമായി അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്‌നിക് കോളേജില്‍ കാന്‍സര്‍ ബോധവത്കരണ സെമിനാര്‍ നടത്തി Read More »

അന്തരിച്ച നടന്‍ കലാഭവന്‍ മണിയെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍

മണിക്ക് വേണ്ടിയുള്ള സ്മാരകം പ്രഖ്യാപനത്തിലൊതുങ്ങിയെന്ന് സഹോദരന്‍. വേണ്ടി വന്നാല്‍ പ്രത്യക്ഷ സമരത്തിന് ഇറങ്ങുമെന്നും ആര്‍ എല്‍ വി രാമകൃഷ്ണന്‍ പറഞ്ഞു. അടുത്തമാസം 6ന് കലാഭവന്‍ മണി മരണപ്പെട്ട് 8 വര്‍ഷം തികയുകയാണ്. എന്നിട്ടും, മണിയുടെ ഓര്‍മ്മക്കായി ചാലക്കുടിയില്‍ പ്രഖ്യാപിച്ച സ്മാരകത്തിന്റെ നിര്‍മ്മാണം വൈകുന്നതിലാണ് സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ പ്രതിഷേധവുമായെത്തിയത്. സ്മാരകത്തിന് വിവിധ ബജറ്റുകളിലായി 3 കോടി രൂപ വകയിരുത്തിയതല്ലാതെ തറക്കല്ലിടല്‍ പോലും നടന്നില്ല. മണിക്ക് സ്മാരകം നിര്‍മിക്കുമെന്ന് പ്രഖ്യാപനം നടത്തിയ അതേ സര്‍ക്കാരാണ് ഇപ്പോഴുമുള്ളത്. …

അന്തരിച്ച നടന്‍ കലാഭവന്‍ മണിയെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ Read More »