കെ. രാമചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് അധ്യക്ഷനായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. പി ഡബ്ല്യൂ ഡി എക്‌സിക്യൂറ്റിവ് എഞ്ചിനീയര്‍ പി വി ബിജി പദ്ധതി വിശദീകരിച്ചു. എച്ച് എസ് എസ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വി.എം. കരിം, പ്രിന്‍സിപ്പാള്‍ പി.പി. ടെസ്സി, പ്രധാനാധ്യാപിക എം.വി. ഉഷ, ജനപ്രതിനിധികള്‍ ആയ റോസിലി തോമസ്, ഹേമലത നന്ദകുമാര്‍, വിജിത ശിവദാസന്‍, പുഷ്പാകരന്‍ ഒറ്റാലി എന്നിവരും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ ആയ ബെന്നി ചാക്കപ്പന്‍, ബിനോയ് ഞെരിഞ്ഞാമ്പിള്ളി, എന്നിവരും ഇഞ്ചക്കുണ്ട് സഹകരണ ബാങ്ക് പ്രസിഡന്റ് വി.ആര്‍. ബൈജു, പി.ടി.എ. പ്രസിഡന്റ് ടി.ജി. ശ്രീജിത്ത്, ഒ എസ് എ ചെയര്‍മാന്‍ കെ.എന്‍. ജയപ്രകാശ്, എച്ച്.എസ്.എസ്. സ്റ്റാഫ് സെക്രട്ടറി വി.പി. ദേവസ്സി, മുന്‍ പ്രിന്‍സിപ്പല്‍ കെ. സൗദാമിനി, എം പി ടി എ പ്രസിഡന്റ് റീന റെക്‌സിന്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ കമ്പ്യൂട്ടറും പുസ്തകങ്ങളും ഒ എസ് എ സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറി.
പൊതു വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് മൂപ്ലിയം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പണിതീര്‍ത്ത ലാബ് ലൈബ്രറി കെട്ടിടം തുറന്നു
