വന്യ ജീവി ആക്രമണങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ കാലാവധി കഴിഞ്ഞ മരങ്ങള്‍ മുറിച്ചു മാറ്റി റീപ്ലാന്റ് ചെയ്യുക, എസ്‌റ്റേറ്റിനുള്ളിലെ അടിക്കാട് വെട്ടിതെളിയിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് വരന്തരപ്പിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിമ്മിനി ജൂങ്ക്‌ട്ടോളി എസ്‌റ്റേറ്റ് ഓഫീസ് ഉപരോധിച്ചു. പാലപ്പിള്ളി സെന്ററില്‍ നിന്നുമാണ് പ്രകടനം ആരംഭിച്ചത്. സമരപരിപാടികള്‍ ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ജെയിംസ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ.എം. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. കെ.എല്‍. ജോസ്, ബിജു അമ്പഴക്കാടന്‍, പി.ടി. വിനയന്‍, ഫൈസല്‍ ഇബ്രാഹിം, മോളി ജോസഫ്, ഇ.എ. ഓമന എന്നിവര്‍ പ്രസംഗിച്ചു.
ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് വരന്തരപ്പിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിമ്മിനി ജൂങ്ക്‌ട്ടോളി എസ്‌റ്റേറ്റ് ഓഫീസ് ഉപരോധിച്ചു
