ചരിത്ര പ്രസിദ്ധമായ വരാക്കര പൂരം ഞായറാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
ശനിയാഴ്ച വൈകീട്ട് 4 മുതല്‍ 7 മണി വരെ ആനച്ചമയ പ്രദര്‍ശനം നടക്കും. 7.30 മുതല്‍ പള്ളിവേട്ട ആരംഭിക്കും. ഞായറാഴ്ച 20 പൂരസെറ്റുകളുടെ പങ്കാളിത്തതോടെ 20ല്‍പരം ഗജവീരന്മാരെ അണിനിരത്തി രാവിലെ 8 മുതല്‍ 11 വരെ പഞ്ചാരിമേളവും എഴുന്നള്ളിപ്പും 11 മണി മുതല്‍ 1 മണി വരെ വിവിധ കാവടി സെറ്റുകളുടെ കാവടി വരവ്, എഴുന്നള്ളിപ്പിന് ശേഷം അന്നദാനവും നടക്കും. ഉച്ചതിരിഞ്ഞ് 3 മുതല്‍ 6 വരെ പാണ്ടിമേള അകമ്പടിയില്‍ കാഴ്ച ശീവേലിയും വൈകീട്ട് 6 മുതല്‍ …