ശനിയാഴ്ച വൈകീട്ട് 4 മുതല്‍ 7 മണി വരെ ആനച്ചമയ പ്രദര്‍ശനം നടക്കും. 7.30 മുതല്‍ പള്ളിവേട്ട ആരംഭിക്കും. ഞായറാഴ്ച 20 പൂരസെറ്റുകളുടെ പങ്കാളിത്തതോടെ 20ല്‍പരം ഗജവീരന്മാരെ അണിനിരത്തി രാവിലെ 8 മുതല്‍ 11 വരെ പഞ്ചാരിമേളവും എഴുന്നള്ളിപ്പും 11 മണി മുതല്‍ 1 മണി വരെ വിവിധ കാവടി സെറ്റുകളുടെ കാവടി വരവ്, എഴുന്നള്ളിപ്പിന് ശേഷം അന്നദാനവും നടക്കും. ഉച്ചതിരിഞ്ഞ് 3 മുതല്‍ 6 വരെ പാണ്ടിമേള അകമ്പടിയില്‍ കാഴ്ച ശീവേലിയും വൈകീട്ട് 6 മുതല്‍ വരാക്കര ദേശത്ത് നന്തിക്കര സാംബവരുടെ നേതൃത്വത്തില്‍ പന്തല്‍ വരവ്, രാത്രി 8ന് ശ്രീരുദ്ര കൊടുങ്ങല്ലൂര്‍ അവതരിപ്പിക്കുന്ന കരിന്തണ്ടന്‍ നാടന്‍പാട്ടും ദൃശ്യാവിഷ്‌കാരവും അരങ്ങേറും. പുലര്‍ച്ചെ 1 മുതല്‍ 3 വരെ വിവിധ കലാരൂപങ്ങളുടേയും കാവടി മേളങ്ങളുടേയും അകമ്പടിയോടെ 20 കരയോഗങ്ങളുടെ പൂരവരവും 3.30ന് ആറാട്ടും 4 മുതല്‍ 6 വരെ കൂട്ടിയെഴുന്നള്ളിപ്പും ഉണ്ടായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ പ്രസിഡന്റ് കെ.വി. സുരേഷ്, സെക്രട്ടറി സി.എസ്. സുനേഷ്, ട്രഷറര്‍ കെ.എം. ദാസന്‍, ജോയിന്റ് സെക്രട്ടറി സി.ആര്‍. ബാബുരാജ് എന്നിവര്‍ പങ്കെടുത്തു.
ചരിത്ര പ്രസിദ്ധമായ വരാക്കര പൂരം ഞായറാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
