കാര്‍ യാത്രികനും ജീവനക്കാരനും പരുക്കേറ്റു. ചുവന്നമണ്ണ് സ്വദേശി കാലായില്‍ ഷിജുവാണ് പരുക്കേറ്റ യാത്രക്കാരന്‍. ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്കായിരുന്നു സംഭവം. എറണാകുളത്ത് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഷിജു ഓടിച്ചിരുന്ന കാറിന് ഫാസ്ടാഗ് ഉണ്ടായിരുന്നില്ല. ടോള്‍ ബൂത്തില്‍ നിര്‍ത്താതെ കടന്നുപോകുന്നതിനിടെ കയര്‍കെട്ടിയുള്ള ഡ്രം ഇട്ട് കാര്‍ തടഞ്ഞതാണ് തര്‍ക്കത്തിന് കാരണമായത്. തുടര്‍ന്ന് കാറില്‍ നിന്ന് ഇറങ്ങിയ തന്നെ 6 ജീവനക്കാര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും വോക്കി ടോക്കി ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയുമായിരുന്നുവെന്ന് കാര്‍ യാത്രികനായ ഷിജു പറഞ്ഞു. മാതാവും ഭാര്യയും യാത്രയില്‍ ഒപ്പമുണ്ടായിരുന്നു. പരുക്കേറ്റയാള്‍ക്ക് പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രാഥമികചികിത്സ നല്‍കി. തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സക്കുപോയി. പുതുക്കാട് പൊലീസ് സ്‌റ്റേഷനില്‍ ഷിജു പരാതി നല്‍കി. എന്നാല്‍, ടോള്‍ബൂത്തില്‍ പണം അടക്കാതെ കടന്നുപോകനാള്ള ശ്രമം തടഞ്ഞ ജീവനക്കാരോട് തട്ടികയറി പ്രകോപനം സൃഷ്ടിച്ചത് യാത്രക്കാരനാണെന്ന് ടോള്‍കരാര്‍ കമ്പനി ആരോപിച്ചു. യാത്രക്കാരന്‍ 2 ജീവനക്കാരെ ആക്രമിച്ചെന്നും ഒരാള്‍ക്ക് പരുക്കേറ്റെന്നും ടോള്‍ അധികൃതര്‍ പറഞ്ഞു.
പാലിയേക്കര ടോള്‍പ്ലാസയിലെ ജീവനക്കാരും യാത്രക്കാരനും തമ്മില്‍ സംഘര്‍ഷം
