nctv news pudukkad

nctv news logo
nctv news logo

വ്യാപാരരംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രക്ഷോഭത്തിലേക്ക്

ഇതിനു തുടക്കം കുറിച്ചുകൊണ്ട് ജനുവരി 29ന് കാസര്‍കോഡുനിന്നും തിരുവനന്തപുരത്തേയ്ക്ക് വ്യാപാര സംരക്ഷണജാഥ സംഘടിപ്പിക്കും. ജാഥ തിരുവനന്തപുരത്തെത്തുന്ന
ഫെബ്രുവരി 15ന് സംസ്ഥാനത്ത് കടകളടച്ച് പ്രധിഷേധിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പത്തിന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ ജാഥ. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വ്യപാരനയങ്ങള്‍ ചെറുകിട വ്യപാരികളെ ആത്മഹത്യയിലേയ്ക്കു നയിക്കുകയാണ്. കോര്‍പ്പറേറ്റുകള്‍ക്കു മാത്രം അനുകൂലമാകുന്ന നിയമനിര്‍മ്മാണങ്ങള്‍ മൂലം ചെറുകിട വ്യാപാരികള്‍ കഷ്ടത്തിലാണെന്നും ഭാരവാഹികള്‍ പറഞ്ഞു. പിഴയീടാക്കല്‍ മൂലം വ്യാപാരികള്‍ വലയുകയാണ്. മാലിന്യസംസ്‌കരണത്തിന്റെ പേരില്‍ വ്യാപാരികളെ വേട്ടയാടുന്നത് നിര്‍ത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. അഞ്ചുലക്ഷം പേര്‍ ഒപ്പിട്ട നിവേദനം മുഖമന്ത്രിക്കു നല്‍കുമെന്നും സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റ് കുഞ്ഞവു ഹാജി, ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി, വൈസ് പ്രസിഡന്റുമാരായ അബ്ദുള്‍ഹമീദ്, അഹമ്മദ് ഷരീഫ്, സെക്രട്ടറിമാരായ ബാബു കോട്ടായില്‍, സണ്ണി പൈംപിള്ളില്‍, സെക്രട്ടേറിയറ്റ് അംഗം എ.ജെ. റിയാസ് എന്നിവരും പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *