വേലൂപ്പാടം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റൂബി ജൂബിലി ആഘോഷവും അധ്യാപക, രക്ഷാകര്‍ത്തൃദിനവും യാത്രായയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. സമാപന സമ്മേളനം ടി.എന്‍. പ്രതാപന്‍ എംപി ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന പ്രിന്‍സിപ്പല്‍ ജെസി പി. ലാസര്‍, അധ്യാപിക ടി.ജെ. ജാന്‍സി എന്നിവര്‍ക്ക് ചടങ്ങില്‍ യാത്രായയപ്പ് നല്‍കി. സ്‌കൂള്‍ മാനേജര്‍ ഫാ. ഡേവിസ് ചെറയത്ത്, പ്രധാനാധ്യാപകന്‍ വി.ഡി. ജോഷി, പിടിഎ പ്രസിഡന്റ് ഷിജോ ഞെരിഞ്ഞാമ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാവിരുന്ന് അരങ്ങേറി.
വേലൂപ്പാടം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റൂബി ജൂബിലി ആഘോഷവും അധ്യാപക, രക്ഷാകര്‍ത്തൃദിനവും യാത്രായയപ്പ് സമ്മേളനവും സംഘടിപ്പിച്ചു
