44 ലക്ഷം രൂപ ചിലവില്‍ പണിത കെട്ടിടമാണ് നിര്‍മാണം പൂര്‍ത്തികരിക്കാതെ കാട്പിടിച്ച് കിടക്കുന്നത്. വില്ലേജാഫീസിന്റെ സൈഡിലൂടെ വഴി ആവശ്യപ്പെട്ട് സ്വകാര്യ വ്യക്തി കോടതിയില്‍ നിന്ന് സ്‌റ്റേ മേടിച്ചതാണ് പണി പൂര്‍ത്തികരിക്കാന്‍ സാധിക്കാത്തത് എന്ന് വില്ലേജിലെ ജോലിക്കാര്‍ പറയുന്നു. പുതിയ കെട്ടിടം ഇഴജന്തുക്കളുടേയും നായ്ക്കളുടേയും കേന്ദ്രമായി മാറിയിരിക്കുകയാണ്. നിലവില്‍ വില്ലേജ് പ്രവര്‍ത്തിക്കുന്നത് പഞ്ചായത്ത് കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ്. ഒന്നാംനിലയില്‍ ആയതിനാല്‍ ഇവിടേക്ക് വയോധികര്‍ക്കും അംഗപരിമിതര്‍ക്കും കയറിച്ചെല്ലാന്‍ വളരെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. സ്വന്തമായി കെട്ടിടം ഉണ്ടായിട്ടും അത് ഉപയോഗിക്കാന്‍ കഴിയാതെയാണ് ഈ ദുരവസ്ഥ അനുഭവിക്കേണ്ടി വരുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. എത്രയും പെട്ടെന്ന് പുതിയ വില്ലേജാഫീസ് കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രിയ്ക്കും ജില്ലാ കളക്ടര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകനായ സുരേഷ് ചെമ്മനാടന്‍ നിവേദനം നല്‍കി.