പ്രവാസികളെ സര്‍ക്കാര്‍ വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എംഎല്‍എ. കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ നടന്ന പ്രവാസി ഭാരതീയ ദിവസ് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. (വിഒ) പ്രവാസികള്‍ അയക്കുന്ന പണമാണ് ഇന്ത്യന്‍ ഇക്കണോമിയുടെ പ്രധാന ആശ്രയമെന്നും എന്നാല്‍ തിരികെ എത്തുന്ന പ്രവാസികള്‍ക്കു വേണ്ട സാമ്പത്തിക ചുറ്റുപാടോ സംരക്ഷണമൊ ഒരുക്കുവാന്‍ ഉള്ള നടപടികള്‍ സര്‍ക്കാരുകള്‍ രൂപം നല്‍കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 2026 ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പ്രവാസികളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കുമെന്നും പ്രകടന പത്രികയില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു. പതാക ഉയര്‍ത്തലോടെയാണ് പ്രവാസി ഭാരതീയ ദിവസ് പരിപാടി ആരംഭിച്ചത്. ഗാന്ധിജിയുടെ ചിത്രത്തിന് മുന്‍പില്‍ പുഷ്പാര്‍ച്ചന, ആമ്പല്ലൂര്‍ സെന്ററില്‍ നിന്നും ഘോഷയാത്ര എന്നിവ നടത്തി. യോഗത്തില്‍ പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എല്‍.വി. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ടി.എന്‍. പ്രതാപന്‍ എംപി, ടി. ജെ. സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി പി.എ. സലീം, ജനറല് കണ്‍വീനര്‍ ഷാഹുല്‍ പണിക്കവീട്ടില്‍, ജനറല്‍ സെക്രട്ടറി ബിജു അമ്പഴക്കാടന്‍, ഡെയ്‌സണ്‍ മഞ്ഞളി, ജയന്‍ തെക്കുംപുറം, രവി കരിയാട്ടുപറമ്പില്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ കെ. ഗോപാലകൃഷ്ണന്‍, ബാബു കല്ലൂര്‍, സെബി കൊടിയന്‍, ടി.എം. ചന്ദ്രന്‍, കോണ്‍ഗ്രസ് അളഗപ്പനഗര്‍ ബ്ലോക്ക് പ്രസിഡന്റ് അലക്‌സ് ചുക്കിരി, കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് പ്രസിഡന്റ് സുധന്‍ കാരയില്‍, കെ.എം. ബാബുരാജ്, പ്രിന്‍സണ്‍ തയ്യാലക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.