സ്ത്രീകളിലെ വിളര്‍ച്ച രോഗം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് മറ്റത്തൂര്‍ പഞ്ചായത്തില്‍ എച്ച്ബി 12 @ മറ്റത്തൂര്‍ എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിക്ക് തുടക്കമായി
രാജ്യത്ത് ആദ്യമായി ഒരു ഗ്രാമപഞ്ചായത്ത് ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതി കെ.കെ. രാമചന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. 2022- 23 സാമ്പത്തിക വര്‍ഷത്തില്‍ മറ്റത്തൂരില്‍ നടപ്പാക്കിയ ലിംഗസമത്വ പദവി പഠനത്തിന്റെ ഭാഗമായി പഞ്ചായത്തിലെ സ്ത്രീകളില്‍ വിളര്‍ച്ച ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. ശരാശരി വരുമാനമുള്ള കുടുംബങ്ങളില്‍ പോലും വിളര്‍ച്ച മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിലെ മുഴുവന്‍ സ്ത്രീകളേയും ഉള്‍പ്പെടുത്തി വിളര്‍ച്ച പരിഹരിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയത്. വിളര്‍ച്ചയുള്ളവരെ കണ്ടെത്തി ആവശ്യമായ ചികിത്സയും മരുന്നും ലഭ്യമാക്കി പഞ്ചായത്തിലെ 15നും 60നും …