nctv news pudukkad

Local News

YOUTH CONGRESS PUDUKAD

യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഷുഹൈബ് രക്തസാക്ഷിത്വ അനുസ്മരണം നടത്തി

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്  ജസ്റ്റിന്‍ ആറ്റുപുറം അധ്യക്ഷത വഹിച്ചു. പുതുക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സുധന്‍ കാരയില്‍, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി സച്ചിന്‍ ഷാജു,  എഡ്വിന്‍, അര്‍ജുന്‍ സുരേഷ്, ജോയ് വെല്ലപ്പാടി എന്നിവര്‍ പ്രസംഗിച്ചു. 

യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഷുഹൈബ് രക്തസാക്ഷിത്വ അനുസ്മരണം നടത്തി Read More »

YOUTH CONGRESS ALAGAPPA

യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന മട്ടന്നൂര്‍ ഷുഹൈബിന്റെ രക്തസാക്ഷി ദിനാചരണം യൂത്ത് കോണ്‍ഗ്രസ് അളഗപ്പനഗര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി

ആമ്പല്ലൂരില്‍ നടന്ന ചടങ്ങ് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഫൈസല്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹരണ്‍ ബേബി അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജിമ്മി മഞ്ഞളി, സിജോ പുന്നക്കര, മനോജ് സുന്ദര്‍,അഭിജിത്, അന്‍സ് ആന്റോ, ജെറിന്‍, അഭിഷേക്, അതുല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന മട്ടന്നൂര്‍ ഷുഹൈബിന്റെ രക്തസാക്ഷി ദിനാചരണം യൂത്ത് കോണ്‍ഗ്രസ് അളഗപ്പനഗര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി Read More »

parappukara social welfare society

പറപ്പൂക്കര പഞ്ചായത്ത് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നെല്ലായിലുള്ള പുതിയ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

ടി.എന്‍. പ്രതാപന്‍ എംപി ഉദ്ഘാടനം നിര്‍വഹിച്ചു. പറപ്പൂക്കര പഞ്ചായത്തിലെ മികച്ച സഹകാരികളെ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ആദരിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എന്‍.എം. പുഷ്പാകരന്‍, എം.കെ. ഷൈലജ, പഞ്ചായത്ത് അംഗങ്ങളായ നന്ദിനി രമേശന്‍, രാധാ വിശ്വംഭരന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡന്റ് ആര്‍. നാരായണന്‍കുട്ടി, വൈസ് പ്രസിഡന്റ് എം.എ. ജോണ്‍സണ്‍, സെക്രട്ടറി നിഷ ജയരാജ് എന്നിവര്‍ നേതൃത്വം നല്‍കി. പറപ്പൂക്കര പഞ്ചായത്ത് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി  10 വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ കൂടുതല്‍ സൗകര്യപ്രദവും

പറപ്പൂക്കര പഞ്ചായത്ത് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നെല്ലായിലുള്ള പുതിയ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു Read More »

kodakara block prgm

കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സര്‍ഗ്ഗസന്ധ്യ 2024 കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സജിതാ രാജീവന്‍, ബ്ലോക്ക് ഡിവിഷന്‍ അംഗങ്ങളായ ടെസി വില്‍സണ്‍, ഇ.കെ. സദാശിവന്‍, സതി സുധീര്‍, മിനി ഡെന്നി പനോക്കാരന്‍, ബിഡിഒ കെ.കെ. നിഖില്‍ എന്നിവര്‍ പ്രസംഗിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്തില്‍ രണ്ടുവര്‍ഷമായി മോഹിനിയാട്ടം, കര്‍ണാട്ടിക് മ്യൂസിക്, കൂടിയാട്ടം വേഷം, പെയിന്റിംഗ് എന്നീ ഇനങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കലാകാരന്മാരുടെ അരങ്ങേറ്റമാണ് സര്‍ഗസന്ധ്യയില്‍ നടന്നത്. 

കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സര്‍ഗ്ഗസന്ധ്യ 2024 കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു Read More »

kanakamala theerthadanam

 85-ാമത് കനകമല കുരിശുമുടി നോമ്പുകാല തീര്‍ഥാടനത്തിന് തുടക്കമായി

കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷന്‍ ഫൊറോന ദേവാലയത്തില്‍ നിന്ന് വികാരി ഫാദര്‍ ജോജൂ ആളൂര്‍ തെളിയിച്ച് നല്‍കിയ വിശ്വാസ ദീപശിഖ കനകമല അടിവാരം പള്ളിയില്‍ എത്തിയതിനു ശേഷമാണ് ചടങ്ങുകള്‍്ക്ക് തുടക്കമായത്.  ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ 57 ദിവസം നീളുന്ന തീര്‍ഥാടനത്തിന് തുടക്കം കുറിച്ച് ദേവാലയത്തില്‍ തിരിതെളിയിച്ചു. തുടര്‍ന്ന് വിശ്വാസ ദീപവുമായി കുരിശുമുടിയിലേക്ക് പ്രദക്ഷിണം നടന്നു. കുരിശുമുടി ദേവാലയത്തില്‍  ദീപം പ്രതിഷ്ഠിച്ചശേഷം വിശുദ്ധ കുര്‍ബാനയും വിശുദ്ധന്റെ തിരുശേഷിപ്പ് വണക്കവും ഉണ്ടായി. കനകമല തീര്‍ഥാടന കേന്ദ്രം റെക്ടര്‍

 85-ാമത് കനകമല കുരിശുമുടി നോമ്പുകാല തീര്‍ഥാടനത്തിന് തുടക്കമായി Read More »

shop closed

ഇന്ന് സംസ്ഥാനവ്യാപകമായി കടമുടക്കം

ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ വ്യാപാര സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി കടകള്‍ മുടക്കം. സംഘടനയ്ക്കു കീഴിലെ വ്യാപാരികളാണ് കടകള്‍ മുടക്കുന്നത്.

ഇന്ന് സംസ്ഥാനവ്യാപകമായി കടമുടക്കം Read More »

പുതുക്കാട്ആലപ്പാട്ട് മാടാനി ഫ്രാൻസീസ് അന്തരിച്ചു

പുതുക്കാട്ആലപ്പാട്ട് മാടാനി ഫ്രാൻസീസ് (65) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30 ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ . ഭാര്യ ആനി മക്കൾ ഫ്രാൻസി , ആൻസി ജോയ്സി, മരുമക്കൾ ഷാജു, ജോബി, ഡെയ്സൻ

പുതുക്കാട്ആലപ്പാട്ട് മാടാനി ഫ്രാൻസീസ് അന്തരിച്ചു Read More »

സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ നന്തിപുലം ഗവ യുപി സ്‌കൂളില്‍ എല്‍ഇഡി അലങ്കാര ലൈറ്റ് നിര്‍മാണ പരിശീലനത്തിന്റെ ഭാഗമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു

സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ഡി.വി സുദര്‍ശന്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍കിയത്. പിടിഎ പ്രസിഡന്റ് പി.പി.ആന്റു അധ്യക്ഷനായിരുന്നു. പ്രധാനാധ്യാപിക വി.എ. ശ്രീജയ, കോ ഓഡിനേറ്റര്‍ പി.ആര്‍.വിദ്യ എന്നിവര്‍ പ്രസംഗിച്ചു.

സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ നന്തിപുലം ഗവ യുപി സ്‌കൂളില്‍ എല്‍ഇഡി അലങ്കാര ലൈറ്റ് നിര്‍മാണ പരിശീലനത്തിന്റെ ഭാഗമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു Read More »

കൊടകര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് രോഗികള്‍ക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചു

കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് കെ.ജി.രജീഷ്, അംഗം സജിനി സന്തോഷ്, ഡോ.കവിത, ഹെല്‍ത്ത്് ഇസ്പെക്ടര്‍ ആന്‍ഡ്രൂസ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തിലെ സ്പര്‍ശം പദ്ധതിക്കു കീഴില്‍ ആരംഭിച്ച ഹാപ്പിനസ് പ്രോജക്ടിന്റെ ഭാഗമായി എല്ലാ മാസവും രണ്ടാം ശനിയാഴ്ചകളില്‍ രോഗികള്‍ക്കായി ഉല്ലാസ യാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്.

കൊടകര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് രോഗികള്‍ക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചു Read More »

കെട്ടിട നിര്‍മാണ തൊഴിലാളി യൂണിയന്‍ സിഐടിയു പുതുക്കാട് മേഖല കണ്‍വന്‍ഷന്‍ സിഐടിയു കൊടകര ഏരിയ ട്രഷര്‍ പി.സി. ഉമേഷ് ഉദ്ഘാടനം ചെയ്തു

ഫിലോമിന ഫ്രാന്‍സിസ്, ടി.എ.കൃഷ്ണന്‍, ടി.ആര്‍.ശ്രീനിവാസന്‍, പി.ജി.ഷാജി, ഐ.എസ്.ഷാജു, സുജാത ഷാജി, രേഖ വേലായുധന്‍ എന്നിവര്‍ പ്രസംഗിച്ചു. ഐ.എസ്.ഷാജുവിനെ പ്രസിഡന്റായും പി.ജി. ഷാജിയെ സെക്രട്ടറിയായും സന്ദീപിനെ ട്രഷറായും തിരഞ്ഞെടുത്തു

കെട്ടിട നിര്‍മാണ തൊഴിലാളി യൂണിയന്‍ സിഐടിയു പുതുക്കാട് മേഖല കണ്‍വന്‍ഷന്‍ സിഐടിയു കൊടകര ഏരിയ ട്രഷര്‍ പി.സി. ഉമേഷ് ഉദ്ഘാടനം ചെയ്തു Read More »

കോണ്‍ഗ്രസ് അളഗപ്പനഗര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റായി ജിമ്മി മഞ്ഞളി വീണ്ടും ചുമതലയേറ്റു

സ്ഥാനാരോഹണചടങ്ങ് മുന്‍ എംഎല്‍എ എം.കെ.പോള്‍സണ്‍ ഉദ്ഘാടനം ചെയ്തു. ആന്റണി കുറ്റൂക്കാരന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ കെ. ഗോപാലകൃഷ്ണന്‍, ടി.എം. ചന്ദ്രന്‍, സെബി കൊടിയന്‍, നേതാക്കളായ കെ.പരമേശ്വരന്‍ നായര്‍, പോള്‍സണ്‍ തെക്കുംപീടിക, പി.ടി.വിനയന്‍, സിജോ പുന്നക്കര, ഇ.എം.ഉമ്മര്‍, ഫൈസല്‍ ഇബ്രാഹിം, മോളി ജോസഫ്, കെ.രാധാകൃഷ്ണന്‍, ജിജോ ജോണ്‍, ഹരന്‍ ബേബി, കെ. രജനി, അല്‍ഫോണ്‍സ സ്റ്റിമ എന്നിവര്‍ പ്രസംഗിച്ചു. ദീര്‍ഘകാലം അളഗപ്പനഗര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന കെ. പരമേശ്വരനെ ആദരിച്ചു.

കോണ്‍ഗ്രസ് അളഗപ്പനഗര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റായി ജിമ്മി മഞ്ഞളി വീണ്ടും ചുമതലയേറ്റു Read More »

ആമ്പല്ലൂര്‍ കുണ്ടുക്കാവ് ഭഗവതിക്ഷേത്രത്തിലെ ഇരുപത്തെട്ടുച്ചാല്‍ ആഘോഷിച്ചു

രാവിലെ ശീവേലി, പെരുവനം സതീശന്‍ മാരാരുടെ പ്രമാണത്തില്‍ മേളം, ഉച്ചക്ക് പ്രസാദ ഊട്ട്, ഉച്ചതിരിഞ്ഞ് കാഴ്ചശീവേലി, പല്ലാവൂര്‍ ശ്രീധരമാരാരുടെ പ്രമാണത്തില്‍ പഞ്ചവാദ്യം, വൈകീട്ട് കൂട്ടിഎഴുന്നള്ളിപ്പ്, പാണ്ടിമേളം, തായമ്പക, രാത്രി ഡാന്‍സ് ഡ്രാമ എന്നിവയായിരുന്നു പ്രധാന പരിപാടികള്‍.

ആമ്പല്ലൂര്‍ കുണ്ടുക്കാവ് ഭഗവതിക്ഷേത്രത്തിലെ ഇരുപത്തെട്ടുച്ചാല്‍ ആഘോഷിച്ചു Read More »

വയനാട്ടില്‍ കാട്ടാന ആക്രമണം തടയാന്‍ സ്‌പെഷ്യല്‍ സെല്‍ രൂപീകരിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍

വയനാട്ടില്‍ കാട്ടാന ആക്രമണം തടയാന്‍ സ്‌പെഷ്യല്‍ സെല്‍ രൂപീകരിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. കാട്ടാനശല്യം നേരിടാന്‍ സംസ്ഥാനാന്തര കോര്‍ഡിനേഷന്‍ കമ്മിറ്റിയും രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട് കാട്ടാന ആക്രമണത്തിന്റെ പശ്ചാതലത്തില്‍ തൃശൂരില്‍ ചേര്‍ന്ന വനംവകുപ്പ് ഉന്നതതല യോഗത്തിലാണ് തീരുമാനം. വയനാട്ടിലെ കാട്ടാന ആക്രമണം നേരിടാന്‍ സമഗ്രമായ പദ്ധതികള്‍ വേണമെന്നാണ് തൃശൂരില്‍ ചേര്‍ന്ന വനം വകുപ്പ് ഉന്നതതല യോഗം വിലയിരുത്തിയത്. മൂന്ന് വനം ഡിവിഷനുകള്‍ ഉള്‍പ്പെടുത്തി വയനാട്ടില്‍ സ്‌പെഷ്യല്‍ സെല്‍ രൂപീകരിക്കുകയും കൂടുതല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ ഇതിലേക്ക് നിയമിക്കുകയും ചെയ്യും.

വയനാട്ടില്‍ കാട്ടാന ആക്രമണം തടയാന്‍ സ്‌പെഷ്യല്‍ സെല്‍ രൂപീകരിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ Read More »

പാലിയേക്കരയില്‍ വന്‍ സ്പിരിറ്റ് വേട്ട

പൊള്ളാച്ചിയില്‍ നിന്നും കടത്തുകയായിരുന്ന 1750 ലിറ്റര്‍ ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് പിടികൂടി. പിക്ക്അപ്പില്‍ നാളികേരം കൊണ്ടുപോവുകയാണെന്ന വ്യാജേന കടത്താന്‍ ശ്രമിച്ച സ്പിരിറ്റാണ് പിടികൂടിയത്. 35 ലിറ്ററിന്റെ 50 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ പാലക്കാട് സ്വദേശി ശ്രീകൃഷ്ണന്‍, തമിഴ്‌നാട് സ്വദേശി കറുപ്പുസ്വാമി എന്നിവര്‍ പിടിയിലായി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടികൂടിയത്. തൃശ്ശൂര്‍ ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ ഷാനവാസ്, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ റ്റി. അനികുമാര്‍, സ്‌ക്വാഡ് അംഗങ്ങളായ സര്‍ക്കിള്‍

പാലിയേക്കരയില്‍ വന്‍ സ്പിരിറ്റ് വേട്ട Read More »

പുതുക്കാട് കുറുമാലി ക്ഷേത്രത്തിന് സമീപത്തെ പാടത്ത് തീപിടുത്തം

സൗത്ത് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ഓട്ട് കമ്പനിലേക്കും തീ പടര്‍ന്നു. ഓട്ട് കമ്പനിയില്‍ സൂക്ഷിച്ചിരുന്ന ഉപയോഗശൂന്യമായ കാര്‍ സീറ്റുകളും അനുബന്ധവസ്തുക്കളും കത്തിനശിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്കായിരുന്നു സംഭവം. റെയില്‍പാളത്തിന് തൊട്ടരികെ വരെ തീ പടര്‍ന്നത് ആശങ്കയുണ്ടാക്കി. പുതുക്കാട് നിന്നും 2 യൂണിറ്റും ചാലക്കുടിയില്‍ നിന്ന് ഒരു യൂണിറ്റും അഗ്നിരക്ഷാസേനയെത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

പുതുക്കാട് കുറുമാലി ക്ഷേത്രത്തിന് സമീപത്തെ പാടത്ത് തീപിടുത്തം Read More »

ദില്ലിയില്‍ നടത്തിയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എല്‍ഡിഎഫ് നേതൃത്വത്തില്‍ പുതുക്കാട് സെന്ററില്‍ ബഹുജനസദസ് നടത്തി

അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ലഭിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുവെന്നാരോപിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ദില്ലിയില്‍ നടത്തിയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എല്‍ഡിഎഫ് നേതൃത്വത്തില്‍ പുതുക്കാട് സെന്ററില്‍ ബഹുജനസദസ് നടത്തി. സിപിഎം കൊടകര ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ പുതുക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.പി. പ്രദീഷ് അധ്യക്ഷത വഹിച്ചു. സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.എ. ഫ്രാന്‍സിസ്, ഏരിയ കമ്മിറ്റി അംഗം എ.വി. ചന്ദ്രന്‍, എന്‍സിപി സംസ്ഥാന കമ്മിറ്റി അംഗം പി.സി. കറപ്പന്‍, സരിത രാജേഷ്,

ദില്ലിയില്‍ നടത്തിയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എല്‍ഡിഎഫ് നേതൃത്വത്തില്‍ പുതുക്കാട് സെന്ററില്‍ ബഹുജനസദസ് നടത്തി Read More »

ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് വരന്തരപ്പിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിമ്മിനി ജൂങ്ക്‌ട്ടോളി എസ്‌റ്റേറ്റ് ഓഫീസ് ഉപരോധിച്ചു

വന്യ ജീവി ആക്രമണങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ കാലാവധി കഴിഞ്ഞ മരങ്ങള്‍ മുറിച്ചു മാറ്റി റീപ്ലാന്റ് ചെയ്യുക, എസ്‌റ്റേറ്റിനുള്ളിലെ അടിക്കാട് വെട്ടിതെളിയിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് വരന്തരപ്പിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിമ്മിനി ജൂങ്ക്‌ട്ടോളി എസ്‌റ്റേറ്റ് ഓഫീസ് ഉപരോധിച്ചു. പാലപ്പിള്ളി സെന്ററില്‍ നിന്നുമാണ് പ്രകടനം ആരംഭിച്ചത്. സമരപരിപാടികള്‍ ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ജെയിംസ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ.എം. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. കെ.എല്‍. ജോസ്, ബിജു

ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് വരന്തരപ്പിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിമ്മിനി ജൂങ്ക്‌ട്ടോളി എസ്‌റ്റേറ്റ് ഓഫീസ് ഉപരോധിച്ചു Read More »

പൊതു വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് മൂപ്ലിയം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പണിതീര്‍ത്ത ലാബ് ലൈബ്രറി കെട്ടിടം തുറന്നു

കെ. രാമചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് അധ്യക്ഷനായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. പി ഡബ്ല്യൂ ഡി എക്‌സിക്യൂറ്റിവ് എഞ്ചിനീയര്‍ പി വി ബിജി പദ്ധതി വിശദീകരിച്ചു. എച്ച് എസ് എസ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വി.എം. കരിം, പ്രിന്‍സിപ്പാള്‍ പി.പി. ടെസ്സി,

പൊതു വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് മൂപ്ലിയം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പണിതീര്‍ത്ത ലാബ് ലൈബ്രറി കെട്ടിടം തുറന്നു Read More »

അളഗപ്പനഗര്‍ പഞ്ചായത്തിന്റെ ബജറ്റ് വൈസ് പ്രസിഡന്റ് കെ. രാജേശ്വരി അവതരിപ്പിച്ചു

പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അധ്യക്ഷത വഹിച്ചു. ബജറ്റ് യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. ചന്ദ്രന്‍, പഞ്ചായത്ത് അംഗങ്ങള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, സെക്രട്ടറി പി.ബി. സുഭാഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.

അളഗപ്പനഗര്‍ പഞ്ചായത്തിന്റെ ബജറ്റ് വൈസ് പ്രസിഡന്റ് കെ. രാജേശ്വരി അവതരിപ്പിച്ചു Read More »

12 കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിന്റെ സംഘാടകസമിതി യോഗം വരന്തരപ്പിള്ളിയില്‍ നടത്തി

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരന്‍ അധ്യക്ഷയായ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ചടങ്ങില്‍ സംഘാടകസമിതി ചെയര്‍മാനായി വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരനെയും കണ്‍വീനറായി മൈനര്‍ ഇറിഗേഷന്‍ എന്‍ജിനീയര്‍ കെ.ആര്‍. ആര്യയെയും ട്രഷററായി അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കലിനെയും തെരഞ്ഞെടുത്തു. ഈ മാസം 16ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ തോട്ടുമുഖം

12 കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിന്റെ സംഘാടകസമിതി യോഗം വരന്തരപ്പിള്ളിയില്‍ നടത്തി Read More »