nctv news pudukkad

nctv news logo
nctv news logo

Local News

ramayyar memorial buds school - thalirkoodu - nctv news -nctv pudukad

പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ രാമയ്യര്‍ മെമ്മോറിയല്‍ ബഡ്‌സ് സ്‌കൂള്‍ തളിര്‍കൂടിന്റെ ഒന്നാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ എന്നിവര്‍ മുഖ്യാതിഥികളായി. എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് 30ലക്ഷവും ജില്ല പഞ്ചായത്തിന്റെ 8ലക്ഷവും ബ്ലോക്ക് പഞ്ചായത്തിന്റെ 5ലക്ഷം രൂപയും ഉപയോഗിച്ചാണ് ബഡ്‌സ് സ്‌കൂള്‍ നിര്‍മിക്കുന്നത്. പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ ഒരു സ്വപ്ന പദ്ധതി കൂടിയാണ് ഇത്. വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.ടി. കിഷോര്‍, വിവിധ …

പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ രാമയ്യര്‍ മെമ്മോറിയല്‍ ബഡ്‌സ് സ്‌കൂള്‍ തളിര്‍കൂടിന്റെ ഒന്നാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

VARANDARAPPILLY ST. ANTONY'S LP SCHOOL ANNUAL DAY - NCTV NEWS -NCTV PUDUKAD-NCTV LIVE

വരന്തരപ്പിള്ളി സെന്റ് ആന്റണീസ് എല്‍.പി. സ്‌കൂളിന്റെ വാര്‍ഷികം ആഘോഷിച്ചു

സിംഫണി 2025 എന്ന പേരില്‍ നടന്ന പരിപാടി വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോര്‍ജ് എടക്കളത്തൂര്‍ അധ്യക്ഷനായി. തൃശൂര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ജെയ്‌സന്‍ കുനംപ്ലാക്കല്‍, പ്രധാനാധ്യാപകന്‍ കെ.ജെ. സെബി, പഞ്ചായത്ത് അംഗം ജോണ്‍ തുലാപറമ്പില്‍, അസംപ്ഷന്‍ പള്ളി അസി. വികാരി ഫാദര്‍ ജാക്‌സന്‍ തെക്കേക്കര, പി ടി എ പ്രസിഡന്റ് എന്‍.വി. തോമസ്, സി ജെ എം എ എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ ബെജിന്‍ …

വരന്തരപ്പിള്ളി സെന്റ് ആന്റണീസ് എല്‍.പി. സ്‌കൂളിന്റെ വാര്‍ഷികം ആഘോഷിച്ചു Read More »

ERAVAKADU OADA MAHA SABHA LP AND UP SCHOOL ANNUAL DAY - NCTV NEWS- NCTV PUDUKAD -NCTV LIVE

എറവക്കാട് ഓട മഹാസഭ എല്‍പി ആന്റ് യുപി സ്‌കൂളിന്റെ വാര്‍ഷിക ആഘോഷവും രക്ഷകര്‍ത്തൃദിനവും സംഘടിപ്പിച്ചു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

സ്‌കൂള്‍ മാനേജര്‍ എ.സി. രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് മുഖ്യാതിഥിയായി. നെന്മണിക്കര പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്. ബൈജു മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജലക്ഷ്മി രെനീഷ്, പ്രധാനാധ്യാപിക പി.കെ. രമണി, ഒ.എം.എസ്. ജില്ല പ്രസിഡന്റ് ഒ.പി. ശശി, ഇരിങ്ങാലക്കുട റിട്ട. എ ഇ ഒ അബ്ദുല്‍റസാഖ്, ടിഎസ്‌സി ബാങ്ക് പ്രസിഡന്റ് എം.ജി. ഷൈജു, പിടിഎ പ്രസിഡന്റ് ഗായന പ്രനീഷ്, എന്നിവര്‍ പ്രസംഗിച്ചു. എന്‍ഡോവ്‌മെന്റ് വിതരണവും യാത്രയയപ്പ് സമ്മേളനവും ചടങ്ങില്‍ …

എറവക്കാട് ഓട മഹാസഭ എല്‍പി ആന്റ് യുപി സ്‌കൂളിന്റെ വാര്‍ഷിക ആഘോഷവും രക്ഷകര്‍ത്തൃദിനവും സംഘടിപ്പിച്ചു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു Read More »

മഞ്ഞള്‍ കൃഷി - NCTV NEWS -NCTV PUDUKAD-NCTV LIVE

വട്ടണാത്ര സര്‍വീസ് സഹകരണ ബാങ്ക്, ആമ്പല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നിവ അംഗങ്ങളായ അളഗപ്പ നഗര്‍ കോ ഓപ്പറേറ്റിവ് കണ്‍സോര്‍ഷ്യത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മഞ്ഞള്‍ കൃഷി വിളവെടുത്തു

വരാക്കരയില്‍ ജോണ്‍സണ്‍ താണിശ്ശേരിക്കാരന്റെ കൃഷിയിടത്തില്‍ നടന്ന വിളവെടുപ്പ് കെ.കെ. രാമചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കണ്‍സോര്‍ഷ്യം ചെയര്‍മാന്‍ സി.ബി. സുരേഷ് അധ്യക്ഷനായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്‍, അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടെസ്സി വിത്സണ്‍, പഞ്ചായത്ത് അംഗം പ്രിന്‍സ് ഫ്രാന്‍സിസ്, സിപിഐഎം കൊടകര ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്‍, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ വര്‍ഗീസ് ആന്റണി, സി.കെ. ആനന്ദകുമാര്‍, കണ്‍സോര്‍ഷ്യം മാനേജിങ് ഡയറക്ടര്‍ എ.എസ്. …

വട്ടണാത്ര സര്‍വീസ് സഹകരണ ബാങ്ക്, ആമ്പല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നിവ അംഗങ്ങളായ അളഗപ്പ നഗര്‍ കോ ഓപ്പറേറ്റിവ് കണ്‍സോര്‍ഷ്യത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മഞ്ഞള്‍ കൃഷി വിളവെടുത്തു Read More »

NSS KALLUR - JANMANAKSHATHRA KANIKA - NCTV NEWS-NCTV NEWS-NCTV PUDUKAD

എന്‍എസ്എസ് കല്ലൂര്‍ കരയോഗത്തിന്റെ നേതൃത്വത്തില്‍ ജന്മനക്ഷത്രകാണിക്ക സമര്‍പ്പണം നടത്തി

ചടങ്ങില്‍ എന്‍എസ്എസ് മുകുന്ദപുരം താലൂക്ക് യൂണിയന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡി. ശങ്കരന്‍കുട്ടി അധ്യക്ഷത വഹിച്ചു. പറവൂര്‍ താലൂക്ക് യൂണിയന്‍ എച്ച്.ആര്‍. കോര്‍ഡിനേറ്റര്‍ എസ്. പ്രേംകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മുകുന്ദപുരം താലൂക്ക് യൂണിയന്‍ സെക്രട്ടറി എസ്. കൃഷ്ണകുമാര്‍, യൂണിയന്‍ കമ്മിറ്റി അംഗം നന്ദന്‍ പറമ്പത്ത് എന്നിവര്‍ പ്രസംഗിച്ചു

സിഡിഎസ് ബാലസഭ =- nctv news-nctv live -nctv pudukad

പുതുക്കാട് ഗ്രാമപഞ്ചായത്ത് സിഡിഎസ് ബാലസഭയും അംഗങ്ങള്‍ക്ക് നല്‍കുന്ന പരിശീലനവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജു ഉദ്ഘാടനം ചെയ്തു

സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ പി.ആര്‍. സിലി അധ്യക്ഷത വഹിച്ചു. ബാലസഭയുടെ ഭാഗമായി മുള കൊണ്ടുള്ള ഉല്‍പന്നങ്ങളുടെ പരിശീലനം നടത്തി. പഞ്ചായത്തംഗങ്ങളായ ഷാജു കാളിയേങ്കര, ആന്‍സി ജോബി, പ്രീതി ബാലകൃഷ്ണന്‍, രശ്മി ശ്രീഷോബ്, അസിസ്റ്റന്റ് സെക്രട്ടറി എം.എ. അനൂപ,് സി ഡിഎസ് അംഗം മിനി ബാബു എന്നിവര്‍ പ്രസംഗിച്ചു.

പ്രതിഭാസംഗമം - nctv news -nctv pudukad - nctv live

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ 72-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പ്രതിഭാസംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു

പി.ടി.എ. പ്രസിഡന്റ് ടി.എസ്. മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. സംവിധായകന്‍ സുന്ദര്‍ദാസ് മുഖ്യാതിഥി ആയിരുന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ എ.വി. ബിജുമോന്‍, സി.ഐ.എസ്.എഫ്. അസിസ്റ്റന്റ് കമാന്റര്‍ എം.കെ. വേണുഗോപാല്‍, കെ. രാജരാജേശ്വരി, പി.പി. സന്ധ്യ എന്നിവര്‍ ആദരം ഏറ്റുവാങ്ങി. പഞ്ചായത്തംഗങ്ങളായ കെ.യു. വിജയന്‍, എ.എസ്. സുനില്‍കുമാര്‍, ശ്രീജിത്ത് പട്ടത്ത്, നിജി വത്സന്‍, പ്രിന്‍സിപ്പല്‍ കെ.പി. ലിയോ, പ്രധാനാധ്യാപകന്‍ ടി. അനില്‍കുമാര്‍, മാനേജ്‌മെന്റ് പ്രതിനിധി എ.എന്‍. വാസുദേവന്‍, കെ.എ. മനോഹരന്‍, ജോമി ജോണ്‍, ദേവദത്തന്‍ എസ്. നായര്‍, അമ്പിളി ലിജോ, സംഗീത …

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ 72-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പ്രതിഭാസംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു Read More »

koythulsavam -nctv news -nctv pudukad -nctv live

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിന്റെ തരിശ്ഭൂമി നെല്‍കൃഷിക്ക് ഉപയുക്തമാക്കല്‍ പദ്ധതി പ്രകാരം മതിക്കുന്ന് പാടശേഖരത്തില്‍ ചെയ്ത നെല്‍കൃഷിയുടെ കൊയ്ത്തുല്‍സവം നടത്തി

മഠത്തിച്ചിറ മതിക്കുന്ന് പാടശേഖരസമിതിയുടെ സഹകരണത്താല്‍ 3 ഏക്കറോളമുള്ള തരിശ് ഭൂമിയിലാണ് നെല്‍കൃഷി നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പോള്‍സണ്‍ തെക്കുംപീടിക, മിനി ഡെന്നി പനോക്കാരന്‍, പഞ്ചായത്തംഗങ്ങളായ ജിഷ ഡേവീസ്, മോഹനന്‍ തൊഴുക്കാട്ട്, സൈമണ്‍ നമ്പാടന്‍, കപില്‍രാജ്, കെ.കെ. സലീഷ്, കൃഷി ഓഫീസര്‍ ദീപ ജോണി, കൃഷി അസിസ്റ്റന്റ് ദിവ്യ, പാടശേഖരസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Pudukad panchayath - nctv news-nctv pudukad-nctv live

പുതുക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍ എന്നിവര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രതി ബാബു അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് ഷൈനി ജോജു, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷാജു കാളിയേങ്കര, സുമ ഷാജു, രശ്മി ശ്രീഷോബ്, ഫിലോമിന ഫ്രാന്‍സീസ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ പി.കെ. വിനോദിനി, അസി. സെക്രട്ടറി എം.എ. അനൂപ്, പ്ലാന്‍ ക്ലാര്‍ക്ക് പി.യു. സജിമോള്‍ എന്നിവര്‍ പ്രസംഗിച്ചു. 

വാട്ടര്‍ ടാങ്കിന്റെ വിതരണ ഉദ്ഘാടനം - nctv news-nctv pudukad-nctv live

പുതുക്കാട് ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് നല്‍കുന്ന വാട്ടര്‍ ടാങ്കിന്റെ വിതരണ ഉദ്ഘാടനം വൈസ് പ്രസിഡന്റ് ഷൈനി ജോജു നിര്‍വ്വഹിച്ചു

ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രതി ബാബു അധ്യക്ഷയായിരുന്നു. ഗ്രാമ പഞ്ചായത്തംഗങ്ങളായ സി.സി. സോമസുന്ദരന്‍, ഷാജു കാളിയേങ്കര, ടീന തോബി, സുമ ഷാജു, രശ്മി ശ്രീഷോബ്, ഫിലോമിന ഫ്രാന്‍സീസ്, സി.പി. സജീവന്‍. അസി സെക്രട്ടറി എം.എ. അനൂപ് എന്നിവര്‍ പ്രസംഗിച്ചു

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന മാസ്‌റ്റേഴ്‌സ് ഹോക്കി ടൂര്‍ണമെന്റില്‍ തൃശൂര്‍ ജില്ല ടീം രണ്ടാം സ്ഥാനം നേടി

35 പ്ലസ് കാറ്റഗറി വനിതകളും 40 പ്ലസ് കാറ്റഗറിയില്‍ പുരുഷന്മാരും പങ്കെടുത്തു. എല്ലാ കാറ്റഗറിയിലും രണ്ടാംസ്ഥാനം ജില്ല ടീം നേടി. 35 പ്ലസ് വനിതകളുടെ ടീം മാനേജരായ കോടാലി സ്വദേശിനി ദീപയാണ് ടീമിനെ നയിച്ചത്. ക്യാപ്റ്റന്‍ കെ.ആര്‍. വിജയ, ടീം അംഗങ്ങളായ ഗോള്‍കീപ്പര്‍ കെ.ടി. ശാരിക, സിനി, ആര്‍.വി. നിമ, പി.ജെ. നീതു, സി.എച്ച്. രേഖ, സി.ഡി. സിന്ധു, എം. ശരണ്യ എന്നിവരാണ് പങ്കെടുത്തത്. ടീം മാനേജരായ കോടാലി സ്വദേശിനി ദീപ കോടശേരി പഞ്ചായത്തിലെ വെട്ടിക്കുഴി നോട്ടര്‍ഡാം …

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന മാസ്‌റ്റേഴ്‌സ് ഹോക്കി ടൂര്‍ണമെന്റില്‍ തൃശൂര്‍ ജില്ല ടീം രണ്ടാം സ്ഥാനം നേടി Read More »

nctv news- pudukad news

വേലൂപ്പാടം പുലിക്കണ്ണി റോഡില്‍ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി ദമ്പതികള്‍ക്ക് പരുക്കേറ്റു

വേലൂപ്പാടം പൗണ്ട് സ്വദേശികളായ കുറിയോടത്ത് വീട്ടില്‍ അലിയാര്‍, ഭാര്യ മാഷിത എന്നിവര്‍ക്കാണ് പരുക്കേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിയ്ക്ക് കെഎഫ്ആര്‍ഐയ്ക്ക് സമീപമായിരുന്നു സംഭവം. ടാപ്പിങ് തൊഴിലാളികളായ ഇരുവരും ജോലിയ്ക്ക് പോകുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും തൃശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

MURIYAD DEATH - NCTV NEWS- PUDUKAD NEWS

വല്ലക്കുന്ന് മുരിയാട് റോഡില്‍ വലക്കുന്ന് ചിറയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ആളൂര്‍ സ്വദേശി കോക്കാട്ട് വീട്ടില്‍ 51 വുയസുള്ള കോളിന്‍സിനെയാണ് ചിറയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി ഇരുചക്ര വാഹനത്തില്‍ പെട്രോള്‍ അടിക്കുന്നതിനായി വിട്ടില്‍ നിന്ന് ഇറങ്ങിയതാണ് ഇയാള്‍. രാത്രി ഏറെയായിട്ടും കാണാത്തതിനെ തുടര്‍ന്നും വിവരം ഒന്നും ലഭിക്കാതായതിനെയും തുടര്‍ന്ന് ആളൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയും രാത്രി മുതല്‍ പൊലിസ് ഇദ്ദേഹത്തെ അന്വേഷിച്ച് വരുകയാണ്. ഇയാള്‍ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം ഇത് വരെ കണ്ടെത്താനായിട്ടില്ല. പൊലിസ് തിരച്ചില്‍ തുടരുകയാണ്. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. ആളൂര്‍ പൊലീസ് …

വല്ലക്കുന്ന് മുരിയാട് റോഡില്‍ വലക്കുന്ന് ചിറയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി Read More »

വികസന സെമിനാര്‍ - nctv news-nctv pudukad-nctv live

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ടുള്ള വികസന സെമിനാര്‍ മൂന്നുമുറിയില്‍ സംഘടിപ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്‍, ജില്ല പഞ്ചായത്തംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്തംഗം എം.ആര്‍. രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം. ശാലിനി, പഞ്ചായത്തംഗങ്ങളായ കെ.ആര്‍. ഔസഫ്, കെ.എസ്. ബിജു എന്നിവര്‍ പ്രസംഗിച്ചു

പുതുക്കാട് ഗ്രാമ പഞ്ചായത്ത് ഹരിത പ്രഖ്യാപനം നടത്തി - nctv news -nctv pudukad-nctvlive

പുതുക്കാട് ഗ്രാമപഞ്ചായത്തിലെ അയല്‍ക്കൂട്ടങ്ങള്‍, അംഗന്‍വാടികള്‍, വിവിധ സ്ഥാപനങ്ങള്‍, കലാലയങ്ങള്‍ എന്നിവ ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചു

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സി.സി.സോമസുന്ദരന്‍ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷൈനി ജോജു, ഗ്രാമ പഞ്ചായത്തംഗങ്ങളായ രതി ബാബു, ഷാജു കാളിയേങ്കര, സി.പി. സജീവന്‍, ആന്‍സി ജോബി, രശ്മി ശ്രീഷോബ്, ഫിലോമിന ഫ്രാന്‍സീസ്, സെക്രട്ടറി ഉമ പി. ഉണ്ണികൃഷ്ണന്‍, അസി സെക്രട്ടറി എം.എ. അനൂപ,് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ജി. ഗീതു പ്രിയ, ഹരിത കേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ സെറിന്‍ സണ്ണി എന്നിവര്‍ പ്രസംഗിച്ചു. ഹരിത …

പുതുക്കാട് ഗ്രാമപഞ്ചായത്തിലെ അയല്‍ക്കൂട്ടങ്ങള്‍, അംഗന്‍വാടികള്‍, വിവിധ സ്ഥാപനങ്ങള്‍, കലാലയങ്ങള്‍ എന്നിവ ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചു Read More »

missing news- nctv news- pudukad news live

കല്ലൂര്‍ സ്വദേശിയെ കാണ്‍മാനില്ലെന്ന് പരാതി.

കല്ലൂര്‍ പൂണിശ്ശേരി പണക്കാരന്‍ വീട്ടില്‍ 38 വയസുള്ള ഷാജുവിനെയാണ് കാണാതായതായി വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ കാണാതാകുമ്പോള്‍ നീല ഷര്‍ട്ടും റോസ് കളര്‍ കാവി മുണ്ടുമായിരുന്നു ധരിച്ചിരുന്ന വേഷം. വട്ടണാത്ര ഭാഗത്ത് ഇയാള്‍ സൈക്കിളില്‍ പോയതായും വിവരം ലഭിച്ചിട്ടുണ്ട്. ഷാജുവിനെ പറ്റി വിവരം ലഭിക്കുന്നവര്‍ 9745443379 എന്ന നമ്പറിലോ പുതുക്കാട് പൊലീസ് സ്റ്റേഷനിലൊ ബന്ധപ്പെടുക.

nctv news- pudukad news

കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോ. ബിനോജ് ജോര്‍ജ് മാത്യു വിടവാങ്ങി

പുതുക്കാട് താലൂക്കാശുപത്രി മുന്‍ സൂപ്രണ്ടും കടങ്ങോട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറുമായ ഡോ. ബിനോജ് ജോര്‍ജ് മാത്യു (46) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച നടക്കും. മണ്ണാര്‍ക്കാട് മാരത്തണില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീണായിരുന്നു മരണം.

NCTV NEWS

മറ്റത്തൂര്‍ നൂലുവള്ളിയില്‍ നവീകരിച്ച സബ് സെന്റര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു

വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത് അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് ഏഴുലക്ഷം രൂപ ചെലവഴിച്ചാണ് സബ് സെന്റര്‍ നവീകരിച്ചത്. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷൈബി സജി, പഞ്ചായത്തംഗങ്ങളായ എന്‍.പി. അഭിലാഷ്, സീബ ശ്രീധരന്‍, മറ്റത്തൂര്‍ ആരോഗ്യ കേന്ദ്രം സൂപ്രണ്ട് എം.വി. റോഷ്, ഹെല്‍ത് സൂപ്പര്‍വൈസര്‍ കെ.കെ. വിനോദ്, വാര്‍ഡ് വികസന സമിതി ചെയര്‍മാന്‍ വി.എസ്. സുബീഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മേരി ഹാംലറ്റ് എന്നിവര്‍ പ്രസംഗിച്ചു.

CONGRESS MATTATHUR- NCTV NEWS

കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

ഡി.സി.സി. ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഷാഫി കല്ലൂപറമ്പില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് നേതാക്കളായ സി.എച്ച്. സാദത്ത്, സിജില്‍ ചന്ദ്രന്‍, തങ്കമണി മോഹനന്‍, പി.സി. വേലായുധന്‍, ശിവന്‍ കൊറവങ്ങാട്ട്, ഷൈനി ബാബു, ലിനോ മൈക്കിള്‍, സായൂജ് സുരേന്ദ്രന്‍, നന്ദകുമാര്‍ കോരപ്പത്ത, ജോണി കൊട്ടേക്കാട്ടുകാരന്‍ എന്നിവര്‍ സന്നിഹിതരായി.

CONGRESS- NCTV NEWS- PUDUKAD NEWS

കോണ്‍ഗ്രസ് തൃക്കൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്ലൂരില്‍ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

ഡിസിസി ജനറല്‍ സെക്രട്ടറി കല്ലൂര്‍ ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സന്ദീപ് കണിയത്ത് അധ്യക്ഷനായി. ഷെന്നി പനോക്കാരന്‍, സൈമണ്‍ നമ്പാടന്‍, ജോജു ചാഴൂക്കാരന്‍, ലിസി ജോണ്‍സണ്‍, ഷമീറ ഷാഹുല്‍ഹമീദ് എന്നിവര്‍ പ്രസംഗിച്ചു.