പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പരിധിയിലെ ഭക്ഷണശാലകളിലും നിര്‍മ്മാണ യൂണിറ്റുകളിലും പറപ്പൂക്കര ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും പൊതുജനാരോഗ്യ വിഭാഗവും സംയുക്തമായി വിജിലന്‍സ് പരിശോധന നടത്തി. പരിശോധനയില്‍ ഉപയോഗയോഗ്യമല്ലാത്തതും പഴകിയതുമായ ആഹാരസാധനങ്ങള്‍ കണ്ടെത്തി നശിപ്പിക്കുകയും, മതിയായ ശുചിത്വആരോഗ്യസുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതുമായ സ്ഥാപനങ്ങളില്‍ നിന്നും പിഴ ഈടാക്കുകയും ചെയ്തു. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചുവന്ന സ്ഥാപനം അടപ്പിച്ചു.
പറപ്പൂക്കര കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജോണ്‍ ബോസ്‌കോ, ടി.കെ. സലീഷ്, കമാല്‍ജിത്ത്, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിബി ടി. ബാലന്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.






