nctv news pudukkad

കാട്ടാനക്കൂട്ടം അംഗനവാടിക്ക് മുകളിലേക്ക് എണ്ണപ്പന മറിച്ചിട്ടു

കാട്ടാനക്കൂട്ടം അംഗനവാടിക്ക് മുകളിലേക്ക് എണ്ണപ്പന മറിച്ചിട്ടു. അതിരപ്പിള്ളി പ്ലാന്റേഷന്‍ മേഖലയിലാണ് സംഭവം. ഫാക്ടറിക്ക് സമീപം അതിരപ്പിള്ളി ഡിവിഷനില്‍ ബ്ലോക്ക് 17 ല്‍ വരുന്ന അംഗനവാടിയുടെ മുകളിലേക്കാണ് പനമറിച്ചിട്ടത്. അങ്കണവാടിക്ക് സമീപത്തെ സൗരോര്‍ജ വൈദ്യുതി വേലി തകര്‍ത്താണ് കാട്ടാനക്കൂട്ടം അകത്തു കടന്നത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.

നാല് ആനകളാണ് കണ്ണപ്പന തോട്ടത്തിലേക്ക് എത്തിയത്. ഷെഡിന് സമീപം നിന്നിരുന്ന എണ്ണപ്പന ഇവ മറിച്ചിടുകയായിരുന്നു. തുടര്‍ന്ന് എണ്ണപ്പന തിന്ന് തീര്‍ത്തശേഷമാണ് ആനകള്‍ മടങ്ങിയത്. ഭാഗികമായി മാത്രം കേടുപാടുള്ളതിനാല്‍ അംഗനവാടി പ്രവര്‍ത്തിക്കുന്നതിന് തടസ്സം ഇല്ലെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ചുറ്റുമുള്ള ഫെന്‍സിങ് തകര്‍ത്താണ് ആനക്കൂട്ടം എണ്ണപ്പന തോട്ടത്തിലേക്ക് കടന്നത്.

Leave a Comment

Your email address will not be published. Required fields are marked *