nctv news pudukkad

വീട്ടിൽ സൂക്ഷിച്ച ഹാഷിഷ് ഓയിൽ പിടികൂടി; പെരിഞ്ഞനം സ്വദേശി അറസ്റ്റിൽ

ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. പെരിഞ്ഞനം ആറാട്ട് കടവ് സ്വദേശി പള്ളത്ത് വീട്ടിൽ ഗൗതം (26) ആണ് കയ്പമംഗലം പൊലീസിന്റെ പിടിയിലായത്. ​തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലുള്ള ‘തൂഫാൻ’ സ്പെഷ്യൽ സ്ക്വാഡും കയ്പമംഗലം പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 5 ചെറിയ ഡപ്പികളിലായി സൂക്ഷിച്ച 7.7 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തത്.

​കയ്പമംഗലം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബിജു, എസ്.ഐ രഞ്ജിത്ത്, ജി.എസ്.ഐ വിപിൻ, ജി.എ.എസ്.ഐ വിപിൻദാസ്, എസ്.സി.പി.ഒമാരായ പ്രിയ, സുനിൽകുമാർ എന്നിവരും, തൂഫാൻ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ സി.ആർ പ്രദീപ്, ജി.എ.എസ്.ഐ ലിജു ഇയ്യാനി, സി.പി.ഒമാരായ സുർജിത്ത് സാഗർ, നിഷാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Comment

Your email address will not be published. Required fields are marked *