nctv news pudukkad

ദേശീയപാത ആമ്പല്ലൂരില്‍ 7 കാറുകള്‍ കൂട്ടിയിടിച്ചു; ആര്‍ക്കും പരുക്കില്ല

ദേശീയപാത ആമ്പല്ലൂരില്‍ മേല്‍പ്പാലത്തിന് സമീപം 7 കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ആര്‍ക്കും പരുക്കില്ല. തിങ്കളാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം.

മുന്‍പില്‍ പോവുകയായിരുന്ന കാര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് മറ്റു വാഹനങ്ങള്‍ ഒന്നിനു പിറകെ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അപകടത്തെതുടര്‍ന്ന് ദേശീയപാതയില്‍ ചെറിയതോതില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *