nctv news pudukkad

സർക്കാർ അനുവദിച്ച വീടുകൾ 10 വർഷമായിട്ടും കാടുകയറി നശിക്കുന്നു; തൃക്കൂറിലെ ദുരവസ്ഥയ്ക്ക് പരിഹാരം തേടി ജനപ്രതിനിധി

ഭവനരഹിതര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച വീടുകള്‍ 10 വര്‍ഷത്തിലേറെയായിട്ടും പൂര്‍ത്തിയാകാതെ, കാടുപിടിച്ചു നശിക്കുന്നു. ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃപ്പട്ടിക പരിഗണിക്കാതിരിക്കുമ്പോഴാണ് തൃക്കൂര്‍ ഗ്രാമപ്പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി അനുവദിച്ച വീടുകള്‍ ഉപയോഗശൂന്യമായിക്കിടക്കുന്നത്.

തൃക്കൂര്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ ഗുണഭോക്താക്കളുടെ അപേക്ഷപ്രകാരം ഭവനരഹിതര്‍ക്കാണ് സര്‍ക്കാര്‍ ഭൂമിയും വീടു പണിയുന്നതിന് സഹായധനവും നല്‍കിയത്.തൃശ്ശൂര്‍ കോര്‍പറേഷന്‍ പ്രത്യേക പദ്ധതിപ്രകാരം അതിദരിദ്രര്‍ക്കു നല്‍കിയ വീടുകളും ഇതില്‍ ഉള്‍പ്പെടുന്നു. 2022നു മുന്‍പ് ലൈഫ് പദ്ധതിയില്‍ അനുവദിച്ച ഏതാനും വീടുകള്‍ ഇതിലുണ്ട്. കോര്‍പറേഷന്‍ പരിധിയിലെ ഭവനരഹിതര്‍ക്ക് തൃശ്ശൂര്‍ കോര്‍പറേഷന്‍ അനുവദിച്ച വീടുകളില്‍ താമസിക്കാന്‍ ഗുണഭോക്താക്കള്‍ തയ്യാറല്ലാത്തതിനാല്‍ ഒഴിച്ചിട്ട വീടുകളുംപാതിവഴിയില്‍ക്കിടപ്പുണ്ട്. ഈ സ്ഥലവും വീടുകളും മറ്റു പദ്ധതികളിലേക്ക് മാറ്റാനോ പഞ്ചായത്തിനു കൈമാറാനോ കോര്‍പറേഷന്‍ തയ്യാറല്ല. അനുവദിച്ചുകിട്ടിയിട്ടുംഉപേക്ഷിക്കപ്പെട്ട ഭൂമിയും ഇതില്‍പ്പെടും. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വീടുപണി പൂര്‍ത്തിയാകാതെ കാടുപിടിച്ച ഇവിടം ഇഴജന്തുക്കളും സാമൂഹ്യ വിരുദ്ധരുംതാവളമാക്കിയിരിക്കുന്നു. ഇത് സമീപത്ത് പദ്ധതികളിലൂടെ കിട്ടിയ വീടുകളില്‍ താമസിക്കുന്നവരെയാണ് ദുരിതത്തിലാക്കുന്നത്.

ഇവിടെ അനുവദിച്ച വീടും സ്ഥലവും വാസയോഗ്യമാക്കുക മാത്രമേ ഗുണഭോക്താക്കള്‍ക്ക് ചെയ്യാനാകൂ. ഇവ മറിച്ചുവില്‍ക്കാനോ കൈമാറ്റം ചെയ്യാനോ കഴിയില്ല.പഞ്ചായത്തില്‍ ലൈഫ് പദ്ധതി പ്രകാരം 120 അപേക്ഷകളാണ് ഭൂമി വാങ്ങുന്നതിന് പണമില്ലാത്തതിന്റെ പേരില്‍ പരിഗണിക്കാതെ കിടക്കുന്നത്. ഈ പട്ടിക പൂര്‍ത്തീകരിച്ച ശേഷമേലൈഫ് പദ്ധതിയില്‍ പുതിയ അപേക്ഷകള്‍ സ്വീകരിക്കുകയുള്ളൂ. നേരത്തേ അനുവദിച്ച വീടും സ്ഥലവും തിരികെനല്‍കാന്‍ തയ്യാറുള്ള ഗുണഭോക്താക്കളെ കണ്ടെത്തുകയും ഭൂമിതിരിച്ചെടുത്ത് ആവശ്യക്കാര്‍ക്ക് നല്‍കുകയുമാണ് ഈ പ്രശ്‌നത്തിന് പരിഹാരം.

ഇതിന് സര്‍ക്കാര്‍ തീരുമാനമാണ് അടിയന്തരമായി ഉണ്ടാകേണ്ടത്. ഇത്തരമൊരു തീരുമാനം നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമാകും. ഈ ആവശ്യം കാണിച്ച് മുഖ്യമന്ത്രിക്കുംവകുപ്പുമന്ത്രിക്കും നിവേദനം നല്‍കിയിരിക്കുകയാണ് തൃക്കൂര്‍ ഗ്രാമപ്പഞ്ചായത്തംഗം പ്രീബനന്‍ ചുണ്ടേലപ്പറമ്പില്‍.

Leave a Comment

Your email address will not be published. Required fields are marked *